നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു

ഹോളിവുഡ് നടി കെല്ലി പ്രെസ്റ്റണ്‍ അന്തരിച്ചു. 57 വയസായിരുന്നു. രണ്ടു വര്‍ഷമായി സ്തനാര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.നടന്‍ ജോണ്‍ ട്രെവോള്‍ട്ടാണ് കെല്ലിയുടെ ഭര്‍ത്താവ്.ജോണ്‍ തന്നെയാണ് കെല്ലിയുടെ മരണവാര്‍ത്ത സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.

ജെറി മാഗ്വിര്‍,ബാറ്റില്‍ഫീല്‍ഡ് എര്‍ത്ത്,ഗോട്ടി,ട്വിന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.