അർജുൻ ദാസ് വിവാഹിതനാവുന്നുവെന്ന് റിപ്പോർട്ട്; വ്യക്തത വരുത്തി താരത്തിന്റെ ടീം

','

' ); } ?>

നടൻ അർജുൻ ദാസ് വിവാഹിതനാവാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി അർജുൻ ദാസിന്റെ ടീം. വാർത്തയിൽ കഴമ്പില്ലെന്നാണ് അർജുൻ ദാസിൻ്റെ മാനേജർ എക്സിൽ കുറിച്ചത്. അടുത്ത ദിവസങ്ങളിൽ തന്നെ താരത്തിന്റെ വിവാഹനിശ്ചയമുണ്ടാവുമെന്നായിരുന്നു അഭ്യൂഹം.

‘പ്രിയപ്പെട്ടവരേ, നടൻ അർജുൻ ദാസിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ല. അത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നതിന് മുമ്പ് മാധ്യമസുഹൃത്തുക്കൾ ഞങ്ങളെ ബന്ധപ്പെട്ട് വ്യക്തത വരുത്തണം’, എന്നായിരുന്നു മാനേജരുടെ പോസ്റ്റ്.

തമിഴിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്‌ത നടനാണ് അർജുൻ ദാസ്. പെരുമാൻ ആണ് ആദ്യചിത്രം. കൈതി, മാസ്റ്റർ, വിക്രം, ഗുഡ് ബാഡ് അഗ്ലി, തെലുങ്ക് ചിത്രമായ ദേ കോൾ ഹിം ഒ.ജി. എന്നീ സൂപ്പർതാര ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തരുൺ മൂർത്തി സംവിധാനം ചെയ്യാനിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ടോർപിഡോയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അർജുൻ ദാസ്.