![](https://i0.wp.com/celluloidonline.com/wp-content/uploads/2020/08/444.jpg?resize=374%2C198&ssl=1)
കോവിഡ് 19 കേരളത്തിലും നാള്‍ക്കു നാള് കൂടി വരുന്ന സമയത്ത് കോവിഡ് ബോധവല്‍ക്കരണവുമായി വ്യത്യസ്തതമായ ഒരു ഫോട്ടോഷൂട്ട്. രവിവര്‍മ്മ പെയിന്റിംഗിലൂടെ കോവിഡ് കാലത്തെ ജീവിതചര്യകള്‍ അവതരിപ്പിക്കുകയാണ് സിനിമ സീരിയല്‍ താരം ആര്‍ദ്ര ദാസ്. ഈ ഫാട്ടോഷൂട്ടിന്റെ ആശയം, സിനിമ സംവിധായകന് ജിബിന്‍ ജോര്‍ജ് ജെയിംസിന്റേതാണ്. ക്യാമറ നിജു പാലക്കാട്.
ബോധവല്‍ക്കരണത്തോടൊപ്പം തന്നെ, വര്‍ത്തമാന കാലത്തില്‍, പിന്നോട്ട് നടക്കുന്ന കേരളത്തെയും ഫോട്ടോഷൂട്ടിലൂടെ കാണാം. പുരോഗമനം പറയുമ്പോഴും, മലയാളികളുടെ മനസിന്റെ അടിത്തട്ടില്‍ കിടക്കുന്ന മലീമസമായ പല ചിന്താഗതികളും ഈ ഫോട്ടോഷൂട്ടിലൂടെ വിമര്‍ശിക്കുന്നുണ്ട് .