മോഹന്‍ലാലിനൊപ്പം ഗാനം ആലപിക്കുന്ന വീഡിയോ പങ്കുവെച്ച് സല്‍മാന്‍ ഖാന്റെ സഹോദരനും ബോളിവുഡ് നടനുമായ അര്‍ബാസ് ഖാന്‍. മോഹന്‍ലാല്‍ ചിത്രം ബിഗ് ബ്രദറിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുകയാണ് അര്‍ബാസ് ഖാന്‍.
താരത്തിന്റെ പിറന്നാള്‍ ആഘോഷം കൂടിയാണ് ഇസ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. ഗിറ്റാറിസ്റ്റിനൊപ്പം മോഹന്‍ലാലും അര്‍ബാസ് ഖാനും പാടുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്. രൂപ് തേരാ മസ്താന, യേ ദോസ്തി എന്നിങ്ങനെയുള്ള ഗാനങ്ങളാണ് പാടുന്നത്.
ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, റജീന, സത്‌ന ടൈറ്റസ്, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.