ബസൂക്ക’യിൽ അഭിനയിച്ചതിൽ വലിയ സന്തോഷം: പ്രതിഫലം പോലും വാങ്ങിയില്ല, ആറാട്ട് അണ്ണൻ

','

' ); } ?>

മമ്മൂട്ടി ചിത്രമായ ബസൂക്കയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ അതീവ സന്തോഷമുണ്ടെന്ന് സന്തോഷ് വർക്കി. സിനിമയിൽ തന്റെ സീൻ തീയറ്ററിൽ വന്നപ്പോൾ എല്ലാവരും കയ്യടിച്ചതായും, അത് വലിയ അഭിമാനമായി അനുഭവപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

“ബാഡ് ബോയ്‌സിനു ശേഷം ഞാൻ അഭിനയിക്കുന്ന ചിത്രമാണ് ബസൂക്ക. പക്ഷേ, ഇടയ്ക്കു വച്ച് സിനിമയിൽ നിന്നും പിന്മാറിയതിനെ തുടർന്ന് എന്റെ സീൻ ഉണ്ടായിരിക്കില്ലെന്ന് കരുതിയിരുന്നു. ഡ്രസിംഗ് റൂം ഇല്ലാതിരുന്നതിന്റെ പേരിലാണ് അപ്പോൾ പിൻവാങ്ങിയത്. അത് എന്റെ ഭാഗത്തുനിന്നുള്ള മണ്ടത്തരമായിരുന്നു,” സന്തോഷ് തുറന്നു പറഞ്ഞു.

“എന്തായാലും, ഒടുവിൽ നല്ലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഞാൻ സിനിമയിൽ ഒരു രൂപം പോലും പ്രതിഫലമായി വാങ്ങിയിട്ടില്ല. ഗൗതം വാസുദേവ് മേനോനും സിദ്ധാർഥ് ഭരതനുമൊപ്പമാണ് അഭിനയിച്ചത്.

അഭിനയത്തിലേക്ക് സജീവമാകുന്നില്ല “ഇത് എന്റെ പോപ്പുലാരിറ്റി കൊണ്ട് ലഭിച്ച പടമാണ്. പ്രൊഡക്ഷൻ കൺട്രോളറുടെ വിളിയിലൂടെയാണ് ഞാൻ ബസൂക്കയിൽ എത്തിയത്. അത്രക്കും നല്ല ടീമാണ് സിനിമയ്ക്ക് പിന്നിൽ,” അദ്ദേഹം പറഞ്ഞു.