‘അരണ്‍മനൈ 3’ ട്രെയിലര്‍

','

' ); } ?>

സുന്ദര്‍ സി. സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി ചിത്രം അരണ്‍മനൈ 3യുടെ ട്രെയിലര്‍ പുറത്തെത്തി. ആര്യ, റാഷി ഖന്ന, സുന്ദര്‍ സി, ആന്‍ഡ്രിയ ജെറാമിയ എന്നിവരാണ് പ്രധാനതാരങ്ങള്‍.

വിവേക്, യോഗി ബാബു, മനോബാല, വേല രാമമൂര്‍ത്തി, സാക്ഷി അഗര്‍വാള്‍, സമ്പത്ത് എന്നിവരും വേഷമിടുന്നു. വിവേകിന്റെ അവസാന ചിത്രങ്ങളില്‍ ഒന്നാണ് അരണ്‍മനൈ 3. ഒക്ടോബര്‍ 14ന് ചിത്രം പ്രദര്‍ശനത്തിനെത്തും. സുന്ദര്‍ സി കഥ, തിരക്കഥ, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഭാഷണ രചന ബദ്രിയാണ്.

ആര്യയെ നായകനാക്കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായിരുന്നു സാര്‍പട്ടാ പരമ്പരൈ.പാ രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമായിരുന്നു ഇത്.അട്ടക്കത്തി, മദ്രാസ്, കബാലി, കാല എന്നീ സിനിമകള്‍ക്ക് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രവുമാണ് സാര്‍പട്ടാ പരമ്പരൈ.

വടചെന്നൈ ജനതയെക്കുറിച്ച് ‘പേട്ടൈ’ എന്ന നോവലെഴുതിയ തമിഴ്പ്രഭാ ആണ് ഈ സിനിമയുടെ കോ-റൈറ്റര്‍. ആര്‍.കെ.ശെല്‍വയാണ് എഡിറ്റര്‍. കബിലന്‍, അറിവ്, മദ്രാസ് മിരന്‍ എന്നിവരാണ് ഗാനരചന. കെ.സ്റ്റുഡിയോസും പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. തമിഴിനൊപ്പം തെലുങ്ക് ഹിന്ദി പതിപ്പുകളിലും സാര്‍പട്ടാ പരമ്പരൈ റിലീസിനെത്തിയിരുന്നു.

തമിഴ് സിനിമ രംഗത്തെ പ്രമുഖനായ സംവിധായകനും നിര്‍മ്മാതാവുമാണ് പാ. രഞ്ജിത്ത്.2012ല്‍ പുറത്തിറങ്ങിയ കോമഡി ചലച്ചിത്രമായ അട്ടക്കത്തി ആയിരുന്നു സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ആദ്യത്തെ ചലച്ചിത്രം. 2014-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചലച്ചിത്രം വിമര്‍ശകരില്‍ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി. 2016-ല്‍ രജനീകാന്തിനെ കേന്ദ്ര കഥാപാത്രമാക്കി കബാലി എന്ന ചലച്ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. രജനീകാന്ത് കേന്ദ്ര കഥാപാത്രമായ കാലായാണ് പാ. രഞ്ജിത്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന ചലച്ചിത്രം.