കൊച്ചി: രാജ്യാന്തര പുരസ്‌കാരം സ്വന്തമാക്കി ‘അപ്പുവിന്റെ സത്യാന്വേഷണം’ നീട്രീമില്‍ റീലീസ് ചെയ്തു.ഒരു കുട്ടിയെ പ്രധന കഥപാത്രമായി ചിത്രികരിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സോഹന്‍ലാലാണ്. ഗാന്ധിയന്‍ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സത്യം മനസ്സിലാക്കുന്നതില്‍ ഒരു കുട്ടിയുടെ യാഥാര്‍ത്ഥ്യപരമായ സമീപനത്തെ കേന്ദ്രീകരിക്കുന്നതാണ് സിനിമയുടെ പ്രമേയം .ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഗാന്ധി ജ്യോല്‍സനെ അവതരിപ്പിച്ചിരിക്കുന്നത് നിര്‍മ്മാതാവ് എ.വി.അനൂപ് ആണ്. അപ്പുവിന്റെ സത്യാന്വേഷണം’ എന്ന ഈ ചിത്രത്തിന് യുഎസ്എ സാന്‍ ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രോത്സവത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും, സിനിമയിലെ ബാലതാരമായ റിഥുന്‍ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡും കരസ്ഥമാക്കിയിരുന്നു. കേരള ഫിലിം ക്രിട്ടിക്‌സിന്റെ മികച്ച കോസ്റ്റ്യൂം, മികച്ച ബാല താരം എന്നീ അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു.
യുഎസ്എയിലും റഷ്യയിലുമായിരുന്നു ചിത്രത്തിന്‍റെ ആദ്യ പ്രദർശനം. യുഎസ്എ സാൻ ഡിയാഗോ രാജ്യാന്തര കുട്ടികളുടെ ചലച്ചിത്രാത്സവം റഷ്യയിലെ നാദിം ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. നിരവധി അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം ഇതിനോടകം ശ്രദ്ധ നേടിയിരിക്കുകയാണ്. അപ്പുവിന്റെ സത്യാന്വേഷണയാത്രയാണ് ചിത്രം. ശരിയുടെയും തെറ്റിന്റെയും വഴിയിൽ ഏത് തിരഞ്ഞെടുക്കണമെന്നുള്ള ബാലന്റെ ആത്മസംഘർഷം. ഗാന്ധിയൻ നാരായണൻ എഴുത്തച്ഛനാണ് മറ്റൊരു കഥാപാത്രം. അന്തരിച്ച ഛായാഗ്രാഹകൻ എം.ജെ. രാധാകൃഷ്ണന്റെ അവസാന ചിത്രങ്ങളിലൊന്നാണ് അപ്പുവിന്റെ സത്യാന്വേഷണം.
എവിഎ പ്രൊഡക്ഷന്‍സിന്റെയും ഇ4എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ എ.വി. ആനൂപും മുകേഷ് മേത്തയും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സി വി സാരഥി ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ. ഡോ. എ.വി അനൂപ്, മാസ്റ്റര്‍ റിഥുന്‍, സുധീര്‍ കരമന,നീന കുറുപ്പ്, സരയു മോഹന്‍,മണിയന്‍ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങള്‍. എഡിറ്റര്‍ മനോജ്. ശ്രീവല്‍സന്‍ ജെ. മേനോന്‍ ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.