പുതിയ ചിത്രം പ്രഖ്യാപിച്ച് രക്ഷിത് ഷെട്ടി

നടനായും സംവിധായകനായും ചുരുങ്ങിയ കാലം കൊണ്ട് കന്നഡ സിനിമയില്‍ സ്വന്തമായി മേല്‍വിലാസമുണ്ടാക്കിയ താരമാണ് രക്ഷിത് ഷെട്ടി. ഇപ്പോഴിതാ മറ്റൊരു ആവേശകരമായ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ‘കെജിഎഫ്’ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ രക്ഷിത് ഷെട്ടി നായകനായും സംവിധായകനായും എത്തുന്നു.

ഹൊംബാളെ ഫിലിംസിന്റെ പത്താമത്തെ പ്രോജക്റ്റാണ് ഈ ചിത്രം. ‘റിച്ചാര്‍ഡ് ആന്റണി: ലോര്‍ഡ് ഓഫ് ദി സീ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും രക്ഷിത് ഷെട്ടിയാണ്. നിര്‍മ്മാണം വിജയ് കിരഗണ്ഡൂര്‍. ഛായാഗ്രഹണം കരം ചാവ്‌ള. സംഗീതം ബി അജനീഷ് ലോകനാഥ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. ഓഡിയോഗ്രഫി രാജാകൃഷ്!ണന്‍ എം ആര്‍. സ്റ്റണ്ട്‌സ് വിക്രം മോര്‍. അനൗണ്‍സ്!മെന്റ് ടീസറിനൊപ്പമാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിയറ്റര്‍ ഗ്യാങ്സ്റ്ററുകള്‍ കൊണ്ട് നിറഞ്ഞ് നില്‍ക്കുമ്പോള്‍ മാത്രമെ മോണ്‍സ്റ്റ്ര്‍ വരൂ. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കെജിഎഫ് 2 തിയറ്ററുകളിലേക്ക് ഉടന്‍ എന്ന് അടികുറുപ്പോടെയാണ് പൃഥ്വിരാജ് ഈ പോസ്റ്റ് സമൂഹ മാധ്യമത്തില്‍ പങ്കെവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകറെല്ലാം ഇക്കാര്യം സ്ഥിരീകരിച്ച് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ അറിയിച്ചിട്ടുണ്ട്. നേരത്തെ ഈ വര്‍ഷം ജൂലൈ 16ന് റിലീസ് ചെയ്യുമെന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. തന്റെ ഏറ്റവും മികച്ച കലാസൃഷ്ടി ഉടനെത്തുന്നു എന്നാണ് കെജിഎഫിന്റെ സംവിധായകന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. അതേസമയം ചിത്രം ഡിസംബറില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടേയടക്കം പ്രിയനടനായി മാറിയ താരമാണ് യാഷ്. കന്നട താരത്തിന്റെ ഓരോ ചെറിയ വിശേഷങ്ങളും ആരാധകര്‍ ആഘോഷമാക്കി മാറ്റാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത് യാഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശനത്തെ കുറിച്ചുള്ള വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസമായിരുന്നു ഗൃഹപ്രവേശന ചടങ്ങുകള്‍ നടന്നത്.