ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സിനെതിരേ കടുത്ത വിമര്‍ശനവുമായെത്തിയ പാസ്റ്ററുടെ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് വൈറലായത്. പാസ്റ്റേഴ്സിനെ വെച്ച് സിനിമയുണ്ടാക്കി ആ കാശ് കൊണ്ട് ഞം ഞം വെച്ച് തിന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കും സിനിമയ്ക്കും മുകളില്‍ തമ്പുരാന്റെ കൃപ അതിന്റെ മേല്‍ വ്യാപരിക്കും എന്ന വാക്കുകളോടെയാണ് പാസ്റ്റര്‍ കെ എ എബ്രഹാം രംഗത്തെത്തിയത്.
”ജുറാസിക് പാര്‍ക്ക് എന്ന സിനിമ ഒരാള്‍ എടുത്തിരുന്നു. ജീവനോടില്ലാത്ത ദിനോസറിനെ കൊണ്ട് കാശ് കുറേ ഉണ്ടാക്കി. ഇപ്പോ സിനിമ പിടിക്കാന്‍ വിഷയം ഒന്നുമില്ലാഞ്ഞിട്ട് പാസ്റ്റേഴ്സാണ് വിഷയം. നീ ആവശ്യം പോലെ സിനിമ ഞങ്ങടെ പേര് വച്ച് പിടിച്ച് നല്ലപോലെ ഞം ഞം വച്ച് തിന്ന്, എന്താ കൊഴപ്പം, അതൊരു വിടുതല്‍ അല്ലേ. പേരിടാന്‍ അറിയത്തില്ലേ ഞങ്ങള്‍ ഇട്ട് തരാം സാറേ, ഈ പെന്തക്കോസ്തിന്റെ സഭകളില്‍, ലക്ഷങ്ങള്‍ കോടികള്‍ ഇത് വരെ വന്നിട്ടില്ല. ഇതിനകത്ത് ഇതുപോലെ വിടുതലുണ്ടെന്ന് അറിയത്തില്ല. ഇതോടുകൂടി അതങ്ങ് മാറും.” പാസ്റ്റര്‍ വിശ്വാസികളോട് പറഞ്ഞു.
എന്നാല്‍ കൃത്യ സമയത്ത് തന്നെയാണ് ട്രാന്‍സിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേ രംഗങ്ങള്‍ അവതരിപ്പിക്കുന്ന ജാലമേ എന്ന ഗാനത്തിന്റെ വീഡിയോയുമായി രംഗത്തെത്തിയത്. പാസ്റ്ററായി ചിത്രത്തില്‍ അഭിനയിക്കുന്ന ഫഹദിന്റെ ഒരു പ്രാര്‍ത്ഥനയ്ക്ക് മുമ്പ് ഒരുങ്ങുന്ന രംഗങ്ങളും പിന്നീട് ജനങ്ങള്‍ക്ക് മുമ്പില്‍ ഫഹദ് ആവേശത്തോടെയെത്തുന്നതുമാണ് ഗാനത്തിലെ ദൃശ്യങ്ങളില്‍ കാണിക്കുന്നത്. പാസ്റ്ററിന്റെ പ്രസംഗം വൈറലായ കൃത്യ സമയം തന്നെ അണിയറപ്രവര്‍ത്തകരും അന്‍വര്‍ റഷീദും ഗാനവുമായി രംഗത്തെത്തിയത് പ്രസംഗത്തിനുള്ള മറുപടിയെന്നോണമാണ്. ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുന്ന സാഹചര്യമാണ് പ്രത്യക്ഷത്തിലുള്ളത്. വീഡിയോഗാനവുമായി പൊരുത്തം തോന്നി വരും ദിവസങ്ങളില്‍ എബ്രഹാം പാസ്റ്റര്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും പറയുമോ എന്ന കാത്തിരിപ്പിലായിരിക്കാം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും.