ജനങ്ങള്‍ക്ക് വേണ്ടി ഭരിക്കാനാണ് ജനാധിപത്യ സര്‍ക്കാര്‍…വണ്‍ സെക്കന്റ് ടീസര്‍

','

' ); } ?>

വണ്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ സെക്കന്റ് ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടിയുടെ മുഖ്യമന്ത്രിയായുള്ള വിവിധ ഭാവപ്രകടനങ്ങള്‍ തന്നെയാണ് സെക്കന്റ് ടീസറിലെയും പ്രത്യേകത. 52 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തിറക്കിയത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ വണ്‍. മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്.

സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വലിയ താരനിര തന്നെ അണിനിരക്കുന്ന സിനിമയാണ് വണ്‍. ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോജു ജോര്‍ജ്, രഞ്ജിത്ത്, സലിം കുമാര്‍, മുരളീ ഗോപി, ബാലചന്ദ്ര മേനോന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ബോബി സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥയൊരുക്കുന്നത്.