ലോക്ക്ഡൗണ്‍ കാലം ഫോട്ടോ ഷൂട്ടിനായി മാറ്റി വെച്ചിരിക്കുകയാണ് നടി അനുശ്രീ. ആദ്യം വലിയ മെയ്ക്ക് അപ്പ് ഒന്നുമില്ലാതെയാണ് താരം തിളങ്ങിയതെങ്കില്‍ ലോക്ക്ഡൗണ്‍ നീണ്ടതോടെ ഫോട്ടോ ഷൂട്ടും സീരിയസ്സായി. തന്നെ സ്ഥിരം കണ്ടുവരുന്ന സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറി സ്വയം പുതുമ കണ്ടെത്താനുള്ള ശ്രമങ്ങളാണ് തന്റെ ഫോട്ടോഷൂട്ടുകളെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.
മോഡേണ്‍ വേഷങ്ങളില്‍ താരം തിളങ്ങുന്ന ചിത്രങ്ങള്‍ ആരാധകരും ആസ്വദിക്കുന്നുണ്ട്. അതേസമയം അവസരം കുറയുമ്പോള്‍ അവസരം കിട്ടാനായുള്ള ശ്രമങ്ങളാണ് ഇത്തരം ഫോട്ടോഷൂട്ടുകളെന്ന മോശം കമന്റിന് കഴിഞ്ഞ ദിവസം ‘കഷ്ടം’ എന്ന് താരം തന്നെ കുറിക്കുകൊള്ളുന്ന മറുപടിയും നല്‍കിയിരുന്നു. അനുശ്രീയുടെ സോഷ്യല്‍മീഡിയ പേജ് ഓരോദിവസവും വൈവിധ്യങ്ങളായ ചിത്രങ്ങളാല്‍ നിറയുകയാണ്.