‘നടി ദേവസേന സംവിധായകന്‍ ബാഹുബലിക്കൊപ്പം’-ചിത്രം കാണാം..

','

' ); } ?>

ബാഹുബലിയില്‍ അനുഷ്‌ക ഷെട്ടി അവതരിപ്പിച്ച ദേവസേനയെ ആരാധകര്‍ അത്ര പെട്ടെന്ന് മറക്കില്ല. ഇപ്പോള്‍ ദേവസനയുടെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. ഒറിജിനല്‍ ദേവസേന അല്ലെന്ന് മാത്രം. താനും ദേവസേനയായെന്ന് പറഞ്ഞ് നടി അനുശ്രീ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ശ്രദ്ധേയമാകുന്നത്.

പുതിയ ചിത്രമായ സെയ്ഫിന്റെ ലൊക്കേഷനില്‍ നിന്നെടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് അനുശ്രീ താന്‍ ദേവസേനയായി എന്ന് പറഞ്ഞത്. സിനിമയ്ക്കായി അമ്പെയ്ത്തു പരിശീലിക്കുകയാണ് നടി. സംവിധായകന്‍ പ്രദീപ് കലിപുറയത്തിനൊപ്പം അമ്പെയ്ത്തിന് തയ്യാറായി നില്‍ക്കുന്ന ഫോട്ടോയ്ക്ക് ‘നടി ദേവസേന സംവിധായകന്‍ ബാഹുബലിക്കൊപ്പം’ എന്നാണ് താരം അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

അരുന്ധതി എന്നാണ് സെയ്ഫില്‍ അനുശ്രീയുടെ കഥാപാത്രത്തിന്റെ പേര്. സിജു വില്‍സണ്‍, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.