ബോളിവുഡ് നടന്‍ അനുപം ശ്യാം അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നു നാലു ദിവസം മുന്‍പ് അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. താരത്തിന് 63 വയസ്സായിരുന്നു
വൈകീട്ടോടെ സംസ്‌കാരം നടക്കും . അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്. അനുപമിന്റെ സഹോദരങ്ങളായ അനുരാഗ്, കാഞ്ചന്‍ എന്നിവര്‍ മരണസമയം ഒപ്പമുണ്ടായിരുന്നു. സ്‌ലംഡോഗ് മില്യനര്‍, ബന്ദിത് ക്വീന്‍, സത്യ, ദില്‍സേ, ലഗാന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും നടനുമായ യശ്പാല്‍ ശര്‍മയാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഡയാലിസിസിന്? വിധേയനായിരുന്നു.
‘മന്‍ കി ആവാസ്: പ്രതിജ്ഞ’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അനുപം ശ്രദ്ധേയനാകുന്നത്. ‘ മന്‍ കി ആവാസ്: പ്രതിജ്ഞ’ യുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കേയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷം ചെയ്ത താരത്തിന് നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. . മുംബൈയിലെ ന്യൂ ദിന്‍ഡോഷിയിലുള്ള അനുപമിന്റെ വസതിയില്‍ എത്തിക്കുന്ന മൃതദേഹം തിങ്കളാഴ്ച വൈകിട്ട് സംസ്‌കരിക്കും.
ഇന്ത്യന്‍ ചലച്ചിത്ര ടെലിവിഷന്‍ നടനായിരുന്ന അദ്ദേഹം സാധാരണയായി വില്ലന്‍ വേഷങ്ങള്‍ ചെയ്തു. അദ്ദേഹം സ്റ്റാര്‍ പ്ലസ് ടിവി പരമ്പരയായ മന്‍ കീ ആവാസ് പ്രതിജ്ഞയില്‍ (2009, 2021) ഠാക്കൂര്‍ സജ്ജന്‍ സിംഗായി പ്രത്യക്ഷപ്പെട്ടു. അതിനുപുറമെ, ലജ്ജ, നായക്, ദുബായ് റിട്ടേണ്‍, പര്‍സാനിയ, ഹസാരോന്‍ ഖ്വൈഷീന്‍ ഐസി (2005), ശക്തി: ദി പവര്‍, ബണ്ടിറ്റ് ക്വീന്‍, അന്താരാഷ്ട്ര പ്രശസ്തി നേടിയ സ്ലംഡോഗ് മില്യണയര്‍ (2008) എന്നീ സിനിമകളില്‍ പ്രവര്‍ത്തിക്കുകയും നിരവധി അന്താരാഷ്ട്ര ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ഇന്ത്യയില്‍. സ്റ്റാര്‍ ഭാരതിന്റെ ജനപ്രിയ പരമ്പരയായ മന്‍ കീ ആവാസ് പ്രതിജ്ഞ 2 ലാണ് അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.