‘അനുഗ്രഹീതന്‍ ആന്റണി’ സെക്കന്റ് ട്രെയിലര്‍

സണ്ണി വെയിനെ നായകനാക്കി നവാഗതനായ പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യുടെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തിറങ്ങി.

ഏപ്രില്‍ ഒന്ന് മുതല്‍ ചിത്രം തീയറ്ററുകളില്‍ എത്തും.ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.96 എന്ന സിനിമയിലൂടെ സുപരിചിതയായ ഗൗരി കിഷന്‍ സണ്ണി വെയ്നിന്റെ നായികയായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.

അരുണ്‍ മുരളീധരന്‍ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ഗാന രചന നിര്‍വഹിച്ചിരിക്കുന്നത് മനു മഞ്ജിത്താണ്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് അനുഗ്രഹീതന്‍ ആന്റണി പ്രേക്ഷകരിലേക്കെത്തുന്നത്.

ജിഷ്ണു എസ് രമേശിന്റേയും അശ്വിന്‍ പ്രകാശിന്റെയും കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിക്കുന്നത് നവീന്‍ ടി മണിലാല്‍ ആണ്. സണ്ണി വെയിനിനും ഗൗരിക്കുമൊപ്പം, സിദ്ധിഖ്, ഇന്ദ്രന്‍സ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈന്‍ ടോം ചാക്കോ, മാല പാര്‍വതി, മുത്തുമണി, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ഉണ്ട് ചിത്രത്തില്‍. അപ്പു ഭട്ടതിരിയാണ് ചിത്രത്തിന്റെ എഡിറ്റര്‍.ക്യാമറ സെല്‍വകുമാര്‍.