‘ആര്‍ക്കറിയാം’ പ്രോമോ വീഡിയോ സോങ്

പാര്‍വ്വതി തിരുവോത്ത്, ബിജു മോനോന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ പ്രമോ വീഡിയോ ഗാനം പുറത്തിറങ്ങി.ദൂരേ മാറി എന്ന് തുടങ്ങുന്ന പാട്ട് വൈക്കം വിജയലക്ഷ്മി, ജി ശ്രീറാം എന്നിവരാണ് ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഏപ്രില്‍ ഒന്നിനാണ് ചിത്രം തീയറ്ററില്‍ എത്തുന്നത്.

പ്രമുഖ ഛായാഗ്രഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ആര്‍ക്കറിയാം. സൈജു കുറുപ്പ്, ആര്യ സലീം എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പാര്‍വ്വതി തിരുവോത്തും, ഷറഫുദ്ധീനും ഷേര്‍ളിയും റോയിയുമായാണ് ചിത്രത്തില്‍ എത്തുന്നത്. ബിജു മേനോന്‍ റിട്ടയര്‍ ചെയ്ത കണക്ക് മാഷാണ്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ലുക്കാണ് ബിജു മേനോന് ചിത്രത്തിലുള്ളത്.

മഹേഷ് നാരായണന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസും, രാജേഷ് രവിയും, അരുണ്‍ ജനാര്‍ദ്ദനനും ചേര്‍ന്നാണ്. ജി ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. ആഷിഖ് അബുവിന്റെ ഓപിഎം ഡ്രീം മില്ലും സന്തോഷ് കുരുവിളയുടെ മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.