
വിസ്മയ മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രത്തിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ആന്റണിയും ഭാഗമാകുമെന്ന് റിപ്പോർട്ടുകൾ. ചിത്രത്തിൽ പ്രാധാന്യമുള്ള വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന മുപ്പത്തിയേഴാമത്തെ ചിത്രമാണിത്.
വിസ്മയമോഹൻലാലാണ് ചിത്രത്തിലെ നായികയെന്ന് ഇന്നലെയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിടുന്നത്. പ്രിയപ്പെട്ട മായക്കുട്ടി, നിങ്ങളുടെ “തുടക്കം” സിനിമയോടുള്ള നിങ്ങളുടെ ആജീവനാന്ത പ്രണയത്തിലെ ആദ്യപടിയാകട്ടെ” എന്നാശംസിച്ച് കൊണ്ടാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. “തുടക്കം” എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ജൂഡ് ആന്റണി ആണ്. ആന്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. ഇന്ന് വൈകുന്നേരം 5 മണിക്ക് ഒരു വമ്പൻ അപഡേഷനുണ്ടാകുമെന്ന് ആശിർവാദ് സിനിമാസ് നേരത്തെ പോസ്റ്റ് ഷെയർ ചെയ്തിരുന്നു. 2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.