അനൂപ് മേനോൻ നിർമാണരംഗത്തേക്ക്

അഭിനേതാവും, തിരക്കഥാകൃത്തും ,സംവിധയകാനുമായ അനൂപ് മേനോന്‍ നിര്‍മാണരംഗത്തേക്ക്.’പത്മ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അനൂപ് മേനോന്‍ നിര്‍മാതാവാകുന്നത്.മമ്മൂട്ടി,മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ അനൂപിന്റെ ആദ്യ നിര്‍മാണ സംരംഭത്തിന് ആശംസകളുമായി എത്തിയിട്ടുണ്ട്.

അനൂപ് മേനോനെക്കൂടാതെ മഹാദേവന്‍ തമ്പി, ബാദുഷ, ദുന്ദു രഞ്ജീവ്, അനില്‍ ജി എന്നിവരുടെ പേരുകളാണ് അണിയറപ്രവര്‍ത്തകരുടേതായി കൊടുത്തിരിക്കുന്നത്. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.