
ബഹുമാനവും പരിഗണനയും തരുന്ന വ്യക്തിയെ വിവാഹം കഴിക്കാനാണ് തനിക്ക് താല്പര്യമെന്ന് നടി അന്ന രാജൻ. ഒരു ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഭാവി വരനെക്കുറിച്ചുള്ള സങ്കല്പം എന്താണ് എന്ന ഒരു യൂട്യൂബ് ചാനലിന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു താരം.
“പരസ്പര ബഹുമാനം തരുന്ന ഒരാളായിരിക്കണം. ബഹുമാനിക്കണമെന്ന് വച്ചാൽ, എന്നെ മിസ് രേഷ്മ രാജൻ അല്ലെങ്കിൽ മിസ് അന്ന രാജൻ എന്ന് വിളിക്കുന്നത് അല്ല ബഹുമാനം. ഞാൻ എടാ, പോടാ എന്ന് വിളിച്ചാൽ തിരിച്ച് എടീ, പോടീ എന്ന് വിളിക്കുന്നതുമല്ല ബഹുമാനം എന്ന് പറയുന്നത്. നമ്മളൊരുമിച്ച് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കാണിക്കുന്ന ബഹുമാനം, ഒരു കമ്മ്യൂണിക്കേഷനിൽ നമുക്ക് നൽകുന്ന പ്രാധാന്യം ഇതിനെ ഒക്കെയാണ് നമ്മൾ ബഹുമാനം എന്ന് പറയുന്നത്. നമ്മളെയും കൂടി പരിഗണിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്ന ആളായിരിക്കണം. അങ്ങനെയുള്ള ഒരാളെ വേണം നമ്മൾ സെറ്റാക്കാൻ.” അന്ന രാജൻ പറഞ്ഞു.
മാധവ് സുരേഷ്, സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ അങ്കം അട്ടഹാസം എന്ന ചിത്രമാണ് അന്നയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. സിനിമാ അഭിനയത്തിനൊപ്പം ഉദ്ഘാടന പരിപാടികളിലും വളരെ സജീവമാണ് അന്ന.