ഹ്രസ്വചിത്രവുമായ് പ്രേക്ഷകരുടെ സ്വന്തം ‘ലിച്ചി’യെത്തുന്നു..

അങ്കമാലി ഡയറീസിലെ ‘ലിച്ചി’ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ അന്ന രാജന്‍ നായികയായെത്തുന്ന ‘മിലിഷ്യ’ എന്ന ഹ്രസ്വചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആരാധകര്‍ക്ക് മുന്‍പില്‍ ലിച്ചി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പങ്കുവെച്ചു.

ഹാച്ചിക്കൊ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ നിര്‍മ്മിക്കുന്ന ചിത്രം എഴുതിയതും സംവിധാനം ചെയ്യുന്നതും നോബിള്‍ സെബാന്‍ ആണ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെക്കുറിച്ച് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍, ലോനപ്പന്റെ മാമ്മോദീസ എന്ന ജയറാമിന്റെ പുതിയ സിനിമയുടെ ഫിലിമിങ്ങിനെത്തിയ അന്നയുടെ ഷൂട്ടിംഗ് ദൃശ്യങ്ങളുടെ വീഡിയൊ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം..