“മാനസിക ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്”; കൃഷ്ണപ്രഭയ്ക്ക് മറുപടിയുമായി അഞ്ചു ജോസഫ്

','

' ); } ?>

നടി കൃഷ്ണപ്രഭ നടത്തിയ ഡിപ്രഷനെക്കുറിച്ചുള്ള വിവാദപരാമർശത്തിനെതിരെ പ്രതികരിച്ച് ഗായിക അഞ്ചു ജോസഫ്. കൃഷ്ണപ്രഭയുടെ പരാമർശത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് താൻ പ്രതികരിച്ചതെന്നും ആ അവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് മനസിലാവുകയൊള്ളു എന്നും അഞ്ചു ജോസഫ് പറഞ്ഞു. കൂടാതെ വെറുതെ പണിയില്ലാതിരിക്കുന്നത് കൊണ്ട് വരുന്ന അസുഖമല്ല ഇതെന്നും അഞ്ചു കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടീവിയോട് പ്രതികരിക്കുകയായിരുന്നു താരം.

‘കൃഷ്ണപ്രഭ എന്ന വ്യക്തി പറഞ്ഞ കാര്യത്തിൽ തെറ്റ് ഉള്ളതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. ഈ അവസ്ഥ അനുഭവിച്ചവർക്കേ അതിന്റെ ബുദ്ധിമുട്ട് മാനസിലാകുകയുള്ളൂ. എട്ട് വർഷം മുൻപ് ഇതിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്ന ആളാണ് ഞാൻ. അറിയില്ലെങ്കിൽ പഠിക്കണം അല്ലെങ്കിൽ സംസാരിക്കാതിരിക്കുക, ഇത് അനുഭവിക്കുന്ന ഒരുപാട് പേരുണ്ട്. വെറുതെ പണിയില്ലാതിരിക്കുന്നത് കാരണം വരുന്ന അസുഖം അല്ല ഇത്’. അഞ്ചു ജോസഫ് പറഞ്ഞു

‘ഇലോൺ മസ്ക്, ദീപിക പദുകോൺ തുടങ്ങിയവരൊക്കെയും ഡിപ്രഷൻ അനുഭവിച്ചിട്ടുണ്ട്. തിരക്കിൽ ആയാൽ ഡിപ്രഷൻ മാറില്ല, ഞാൻ ക്ലിനിക്കലി ഡിപ്രസ്ഡ് ആയിരുന്നു. വെറുതെ ഇരിക്കുമ്പോൾ വിഷമം വരുന്നത് ഡിപ്രഷൻ അല്ല, മാനസിക ആരോഗ്യ പ്രശനങ്ങളെക്കുറിച്ച് അറിയില്ലെങ്കിൽ വെറുതെ സംസാരിക്കരുത്. ഇതൊന്നും തമാശ ആയിട്ടുള്ള കാര്യമല്ല, കൃഷ്ണപ്രഭയോട് പറയാനുള്ളത് ദയവ് ചെയ്ത് ഇങ്ങനത്തെ കാര്യങ്ങൾ ഒരു ചാനലിൽ വന്നിരുന്ന് പറയരുത്. കൃഷ്ണപ്രഭയുടെ പോസ്റ്റിന് താഴെ ഞാൻ കമന്റ് ഇട്ടത് ഇങ്ങനെയാണ്’. അഞ്ചു ജോസഫ് കൂട്ടിച്ചേർത്തു =

പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ പറയുന്നത് എന്നായിരുന്നു കൃഷ്ണ പ്രഭയുടെ പരാമർശം. എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ ഈ വിവാദ പരാമർശം. സിനിമ മേഖലയിൽ നിന്നുള്ളവർ പോലും താരത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.