അഞ്ജലി അമീര്‍ ഇനി കോളേജിലേക്ക്..! പഠനം പുനരാരംഭിക്കാനൊരുങ്ങി ബിഗ്‌ബോസ് താരം.

മലയാളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ നായിക അഞ്ജലി അമീര്‍ ഇനി കോളജിലേക്ക്. പ്ലസ് ടുവില്‍ മുടങ്ങിയ തന്റെ പഠനം ഈ വര്‍ഷം പുനരാരംഭിക്കാനാണ് താരം കോളേജിലേക്ക് തിരിച്ചെത്തുന്നത്. പ്രവേശന നടപടികള്‍ക്കായി കോഴിക്കോട് മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജിലെത്തിയ അഞ്ജലിയെ, എസ്എഫഐയും, യൂണിയന്‍ ഭാരവാഹികളും ചേര്‍ന്ന് സ്വീകരിച്ചു.

തുടര്‍പഠനത്തിനുള്ള ആഗ്രഹം അഞ്ജലി കോളജ് പ്രിന്‍സിപ്പലിനെ നേരിട്ടറിയിക്കുകയായിരുന്നു. പ്രവേശന നടപടികള്‍ പൂര്‍ത്തിയായാല്‍ ഈ വര്‍ഷം തന്നെ ക്ലാസിലിരിക്കാം. പ്രായം പ്രശ്‌നമല്ലെന്നും അഞ്ജലിക്ക് ഇഷ്ടമുള്ള കോളജില്‍ പഠിക്കാമെന്നും കാലിക്കറ്റ് സര്‍വ്വകലാശാല വിസിയും അറിയിച്ചു. വിദ്യാര്‍ഥി യൂണിയനും അഞ്ജലിക്ക് പൂര്‍ണ പിന്തുണ അറിയിച്ചു. മലയാളമാണ് അഞ്ജലി തെരഞ്ഞെടുത്തിരിക്കുന്നത്.

പരിഹാസവും അവഗണനയും സഹിക്കാനാകാതെ അഞ്ജലി നാടുവിടുമ്പോള്‍ പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണുണ്ടായിരുന്നത്. പ്ലസ് ടു പിന്നീട് എഴുതിയെടുത്തു. ‘ഇനിയും പഠിക്കണം ഒരിക്കല്‍ കൈമോശം വന്നതെല്ലാം തിരിച്ചുപിടിയ്ക്കണം.’- അഞ്ജലി പറയുന്നു

error: Content is protected !!