തന്റെ ജീവിതത്തിലെ രൂപമാറ്റങ്ങള്‍ വീഡിയോയാക്കി പങ്കുവെച്ച് നടി അഞ്ജലി അമീര്‍. ജംഷീറില്‍ നിന്ന് അഞ്ജലിയായതിന്റെ യാത്രയാണ് ഇന്‍സ്റ്റഗ്രാം പേജിലൂടെ അഞ്ജലി പങ്കുവെച്ചത്. ജംഷീര്‍ ആയിരുന്ന കാലം മുതല്‍ ഉള്ള താരത്തിന്റെ പഴയകാല പാസ്പോര്‍ട്ട് സൈസ് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് വീഡിയോ. ‘എന്റെ മനോഹരമായ യാത്ര. എന്റെ പരിവര്‍ത്തനം’ എന്നായിരുന്നു അഞ്ജലി വീഡിയോയില്‍ കുറിച്ചത്.
മോഡലിങ്ങില്‍ സജീവമായ അഞ്ജലി റാം സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായെത്തിയ പേരന്‍പിലൂടെയാണ് സിനിമാലോകത്ത് ശ്രദ്ധേയയായത്. ഇപ്പോള്‍ അഞ്ജലിയുടെ ജീവിതകഥ സിനിമയാകുകയാണ്. ഡെനി ജോര്‍ജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോള്‍ഡന്‍ ട്രംപ്റ്ററ്റിന്റെ ബാനറില്‍ അനില്‍ നമ്പ്യാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വി.കെ അജിത്കുമാര്‍ ആണ് തിരക്കഥ.