‘തന്നെ അയാള്‍ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു’, പൊട്ടിക്കരഞ്ഞ് അഞ്ജലി അമീര്‍

ലിവിംഗ് ടുഗദറില്‍ കൂടയുണ്ടായിരുന്ന ആള്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് നടി അഞ്ജലി അമീര്‍. ഒരുമിച്ചു ജീവിച്ചില്ലെങ്കില്‍ വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി മുഴക്കിയെന്ന് ഫേസ്ബുക്ക് ലൈവിലൂടെയാണ് നടി പുറത്തുവിട്ടത്. താന്‍ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാല്‍ അയാള്‍ മാത്രമാകും ഉത്തരവാദിയെന്നും അഞ്ജലി പറഞ്ഞു. തന്നെ പല വിധത്തില്‍ അയാള്‍ വഞ്ചിച്ചെന്നും നാലു ലക്ഷം രൂപ തരാനുണ്ടെന്നും അഞ്ജലി ആരോപിച്ചു. വീഡിയോ കാണാം: