‘മുത്താണ് അനിലേട്ടാ നിങ്ങള്‍’..

','

' ); } ?>

ബിനീഷ് ബാസ്റ്റിന് വേണ്ടി സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോന്റെ കാല് പിടിച്ചു മാപ്പ് പറയുമെന്ന് നടന്‍ അജയ് നടരാജ്. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. ചെയ്യാത്ത തെറ്റിനാണ് അനില്‍ രാധാകൃഷ്ണ മേനോനെ പൊതു സമൂഹം കുറ്റപ്പെടുത്തിയതെന്നും അദ്ദേഹം അത് നല്ല രീതിയില്‍ കൈകാര്യം ചെയ്തുവെന്നും അജയ് നടരാജ് കുറിച്ചു.

അജയ് നടരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഈ മനുഷ്യനെ ഞാന്‍ ഇന്നുവരെ നേരില്‍ കണ്ടിട്ടില്ല , ഫോണില്‍ പോലും സംസാരിച്ചിട്ടില്ല. എന്റെ സാമാന്യ ബോധത്തില്‍ മനസ്സിലായൊരു കാര്യം. യാതൊരു തെറ്റും ചെയ്യാതെ ഒരു പൊതുസമൂഹം ഒറ്റക്കെട്ടായി അമ്മയ്ക്ക് വിളിച്ചപ്പോള്‍ പോലും ചെറുപുഞ്ചിരിയോടെനിങ്ങള്‍ അത് ഫെയ്‌സ് ചെയ്ത രീതിയുണ്ടല്ലോ … മുത്താണ് അനിലേട്ടാ നിങ്ങള്‍..എന്നെങ്കിലും ഒരിക്കല്‍ നമ്മള്‍ കാണുവാണെങ്കില്‍ പ്രിയ സുഹൃത്ത് ബിനീഷിനു വേണ്ടി നിങ്ങളുടെ കാലുപിടിച്ചു ഞാന്‍ മാപ്പു പറയും….എന്നാണ്.