2019 സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരാസ്‌ക്കാരം നേടിയ അശോകന്‍ ആലപ്പുഴുടെ ഇപ്പോഴെത്തെ ജീവിതം സിനിമാ കഥയെ വെല്ലുന്നതാണ്.കോവിഡ് കാലത്തെ പ്രതിസന്ധിക്കിടെ ദിവസം 900 രൂപ ലഭിക്കുന്ന പെയിന്റിങ് ജോലിക്ക് പോകുകയാണ് അദ്ദേഹം ഇപ്പോള്‍.
പുന്നപ്രയിലെ ഒരു വീട്ടില്‍ പെയിന്റിംഗ് ജോലി ചെയ്യുന്നതിനിടയിലാണ് പുരസ്‌ക്കാരത്തിന് അര്‍ഹനായ വിവരമറിയുന്നത്.വീട്ടില്‍ മറന്നു വെച്ച മൊബൈല്‍ ഫോണില്‍ അനുമോദനങ്ങളായി സന്ദേശങ്ങളും വിളികളും വന്നു നിറഞ്ഞിരുന്നു.
തനിക്ക് കിട്ടിയ അംഗീകാരം 25 വര്‍ഷത്തെ കഷ്ടപ്പാടിന് കിട്ടിയ പുരസ്‌കാരമെന്നോര്‍ത്ത് അയാളുടെ കണ്ണുകള്‍ നിറഞ്ഞു.വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചീര ‘എന്ന ചിത്രമാണ് അശോകനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.
എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്ന സിനിമാരംഗത്തെ വസ്ത്രാലങ്കാര ജോലി കോവിഡ് കാലത്ത് ഇല്ലാതായതോടെ ദിവസം 900 രൂപ കിട്ടുന്ന പെയിന്റിങ് ജോലിക്ക്
പോയി തുടങ്ങി.
ആലപ്പുഴ പറവൂരിലെ നിത ടെയിലറിംഗ് ഷോപ്പില്‍ നിന്ന്, അകാലത്തില്‍ മരണപ്പെട്ട വസ്ത്രാലങ്കാരകന്‍ മനോജ് ആലപ്പുഴ വഴി സിനിമാരംഗത്തേക്ക് എത്തിയ അമ്പത്തിയെട്ടുകാരനായ അശോകന്‍ നൂറ്റിയെഴുപതിലധികം ചിത്രങ്ങളില്‍ സഹവസ്ത്രാലങ്കാരവും ഏഴ് ചിത്രങ്ങളില്‍ സ്വതന്ത്ര വസ്ത്രാലങ്കാരവും നിര്‍വഹിച്ചിട്ടുണ്ട്.
അശോകന്‍ ആലപ്പുഴയെ കുറിച്ച് നടന്‍ അനില്‍ പി നെടുമങ്ങാട് കുറിക്കുന്നതിങ്ങനെ,