‘കൊത്ത്’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു

സംവിധായകന്‍ സിബി മലയിലും രഞ്ജിത്തും ഒരുമിക്കുന്ന ‘കൊത്ത്’ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു.

സിനിമയുടെ ചിത്രീകരണം ഒക്ടോബര്‍ 10 ന് ആരംഭിച്ചിരുന്നു. ചിത്രത്തില്‍ ആസിഫ് അലിയാണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ രഞ്ജിത്തും, പിഎം ശശിധരനും ചേര്‍ന്നാണ്ചിത്രം നിര്‍മ്മിക്കുന്നത്.ഹേമന്ദ് കുമാര്‍ തിരക്കഥ നിര്‍വഹിക്കുന്നു. പ്രശാന്ത് രവീന്ദ്രനാണ് ഛായാഗ്രഹണം. സംഗീതം കൈലാസ് മേനോനാണ് .