ആയുഷ്മാന്‍ ഖുറാന നായകനായ ബോളിവുഡ് ചിത്രം അന്ധാദുന്‍ മലയാളിത്തില്‍ ഒരുങ്ങുന്നു. പൃഥ്വിരാജ് ആയിരിക്കും ചിത്രത്തില്‍ നായകനായി എത്തുക.രാധിക ആപ്തേ, തബു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയ മറ്റു താരങ്ങള്‍.മലയാളത്തില്‍ ഈ വേഷങ്ങള്‍ അഹാന കൃഷ്ണയും മംമ്ത മോഹന്‍ദാസുമാണ് അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്. കാഴ്ച്ചയില്ലാത്ത പിയാന പ്ലേയറുടെ വേഷമാണ് ആയുഷ്മാന്‍ ഖുറാന അവതരിപ്പിച്ചത്.2018 ല്‍ പുറത്തിറങ്ങിയ അന്ധാദുന്‍ ശ്രീറാം രാഘവന് ആണ് സംവിധാനം ചെയ്തത്.
ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനയ്ക്ക് മികച്ച നടനുള്ള ദേശിയ പുരസ്കാരവും ലഭിച്ചിരുന്നു. മികച്ച സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങളും ചിത്രം നേടി. 32 കോടി മുതല്‍ മുടക്കില്‍ നിര്‍മിച്ച ചിത്രം ആഗോള തലത്തില്‍ 456 കോടി രൂപയാണ് വാരിക്കൂട്ടിയത്.
നിലവില്‍ കോള്‍ഡ് കേസ് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്. ഇതിന് ശേഷം മുരളി ഗോപിയും റോഷന് മാത്യുവും പ്രധാന വേഷത്തിലെത്തുന്ന കുരുതിയിലും അഭിനയിക്കും. ഈ ചിത്രങ്ങള്‍ക്ക് ശേഷമായിരിക്കും അന്ധാദുന്‍ മലയാളത്തിന്റെ ചിത്രീകരണം ആരംഭിക്കുക.