ദേശീയ അവാര്‍ഡ് നേടിയ അന്ധാധുന്‍ തമിഴിലേക്ക്

ദേശീയ അവാര്‍ഡ് നേടിയ ബോളിവുഡ് ചിത്രം അന്ധാധുന്‍ തമിഴിലേക്ക്. പ്രശാന്ത് ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ശ്രീറാം രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അന്ധാധുനിലെ അഭിനയത്തിന് നായകനായെത്തിയ ആയുഷ്മാന്‍ ഖുറാന മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു ത്രില്ലര്‍ ചിത്രമാണ് അന്ധാധുന്‍. മികച്ച നടനുള്ള പുരസ്‌കാരത്തിനു പുറമെ മികച്ച ഹിന്ദി ചിത്രം, മികച്ച അവലംബിത തിരക്കഥ എന്നീ ദേശീയ അവാര്‍ഡുകളും അന്ധാധുനിന് ലഭിച്ചിരുന്നു. രാധികാ ആംപ്‌തെയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. തമിഴില്‍ ആരായിരിക്കും നായിക എന്ന് വ്യക്തമാക്കിയിട്ടില്ല. പ്രശാന്തിന്റെ പിതാവും നടനുമായ ത്യാഗരാജനാണ് സിനിമയുടെ തമിഴ്പതിപ്പ് നിര്‍മിക്കുന്നതിനുള്ള അവകാശം സ്വന്തമാക്കിയിരിക്കുന്നത്.