ആണ്ടാള്‍ ഫസ്റ്റ് ലുക്ക്

നടന്‍ ഇര്‍ഷാദ് നായകനായെത്തുന്ന പുതിയ ചിത്രം ആണ്ടാളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രാന്തപ്രദേശങ്ങളില്‍ ഇന്നും ദുരിതജീവിതം നയിക്കുന്ന ശ്രീലങ്കന്‍ തമിഴരുടെ കഥപറയുന്ന സിനിമയാണ് ആണ്ടാള്‍.

2018ലെ സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമയ്ക്കുള്ള അവര്‍ഡ് കരസ്ഥമാക്കിയ കാന്തന്‍ ദ ലവര്‍ ഓഫ് കളറിന്റെ സംവിധായകന്‍ ഷെറീഫ് ഈസയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും. ഇര്‍ഷാദിന് പുറമെ അബിജ, ധന്യ അനന്യ, സാദിഖ് തുടങ്ങിയവരും ശീലങ്കന്‍ തമിഴരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഹാര്‍ട്ടിക്രാഫ്റ്റ് എന്റര്‍ടൈനിന്റെ ബാനറില്‍ ഇര്‍ഷാദും അന്‍വന്‍ അബ്ദുള്ളയുമാണ് സിനിമ നിര്‍മ്മിക്കുന്നത്.