ടൊവീനോക്കൊപ്പം ഓസ്‌കാറിലേക്ക് ഹരീഷ് കണാരനും സിദ്ദിഖും.. ഒപ്പം സാക്ഷാല്‍ റസൂല്‍ പൂക്കുട്ടിയും..

ഈയിടെ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രമാണ് ടൊവീനോ നായക കഥാപാത്രമായെത്തുന്ന ‘ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് റ്റു’ എന്ന ചിത്രത്തിലെ പോസ്റ്റര്‍. ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച ദിനങ്ങളോടടുത്താണ് ടൊവീനൊ പുരസ്‌കാര വേദിയുടെ സദസ്സില്‍ ഇരിക്കുന്ന ചിത്രത്തിലെ ഒരു പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഒപ്പം ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകളും ഇപ്പോള്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സിദ്ദിഖ്, ഹരീഷ് കണാരന്‍ എന്നിവരുടെ പോസ്റ്ററുകളാണ് ചിത്രത്തിന്റെ ഒഫീഷ്യല്‍ പേജിലൂടെ ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. ബാബുമോന്‍ എന്ന കഥാപാത്രമായി ഹരീഷും പ്രിന്‍സ് എന്ന കഥാപാത്രമായി സിദ്ദിഖും ചിത്രത്തില്‍ ടൊവീനോക്കൊപ്പം എത്തുന്നു. യഥാര്‍ത്ഥ ഓസ്‌കാര്‍ ജേതാവായ സംഗീത സംവിധായകന്‍ റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അല്ലെന്‍സ് മീഡിയ അവതരിപ്പിക്കുന്ന ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് റ്റു’ അവാര്‍ഡ് സംവിധായകനായ സലീം അഹമ്മദാണ് ഒരുക്കുന്നത്. ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് സലീം. ഛായാഗ്രഹണം മധു അമ്പാട്ട്, എഡിറ്റിങ്ങ് വിജയ് അന്‍വര്‍ എന്നിവരും നിര്‍വ്വഹിക്കും. സംഗീത സംവിധായകനായിത്തന്നെയാണ് റസൂല്‍ പൂക്കുട്ടി ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

പോസ്റ്ററുകള്‍ കാണാം…