ജയറാമിന് പ്രാധാന്യമേറിയ കഥാപാത്രം: ട്രോളുന്നവർക് മറുപടിയുമായി കാർത്തിക് സുബ്ബരാജ്

','

' ); } ?>

ജയറാമിനെ ട്രോളുന്നവർക്കുള്ള മറുപടിയുമായി കാർത്തിക് സുബ്ബരാജ്. സൂര്യയെ നായകനാക്കി കാർത്തികസുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ റെട്രോയിലെ ജയറാമിന്റെ ലുക്കിന് സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പരിഹാസമാണ് ലഭിക്കുന്നത്.
സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയതിനെ തുടർന്നാണ് ജയറാം അവതരിപ്പിക്കുന്ന കഥാപാത്രത്തെ കുറിച്ചുള്ള ട്രോളുകൾ സമൂഹമാധ്യമങ്ങളിൽ നിറയാൻ തുടങ്ങിയത്. അന്യഭാഷ ചിത്രങ്ങളിലെ പ്രാധാന്യമില്ലാത്ത കഥാപാത്രങ്ങൾ ജയറാം തിരഞ്ഞെടുക്കുന്നു എന്ന തരത്തിലും വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴിതാ ജയറാമിന്റെ കഥാപാത്രത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമ വികടന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

“ജയറാം സാറിന്‍റെത് വളരെ പ്രാധാന്യമുള്ള കഥാപാത്രമാണ്. പിന്നെ ഒരുപാട് ഹ്യൂമറുമുണ്ട്. അദ്ദേഹം ഒരു വലിയ പെർഫോമറാണ്. എന്ത് വേണമെങ്കിലും ചെയ്യാൻ പറ്റും. വില്ലനായും ക്യാരക്ടർ റോളുകളിലും കണ്ടിട്ടുണ്ട്. ഹീറോയായും ഒട്ടേറെ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലും വലിയ പടങ്ങളിൽ വില്ലനായും സപ്പോർട്ടിങ് റോളിലും കാണാം. എന്നാൽ പഞ്ചതന്ത്രത്തിലെ അദ്ദേഹത്തിന്റെ മീറ്ററാണ് എനിക്ക് ഏറ്റവും ഇഷ്ടം,” കാർത്തിക് പറയുന്നു.

മെയ് 1-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന ‘റെട്രോ’യുടെ കേരളാ വിതരണാവകാശം നിർമാതാവ് പി. സുബ്രഹ്മണ്യത്തിന്റെ ചെറുമകനായ സെന്തിൽ സുബ്രഹ്മണ്യൻ നയിക്കുന്ന വൈക് മെറിലാൻഡ് ആണ് ഏറ്റെടുത്തത്. റെക്കോർഡ് തുകയ്ക്കാണ് വിതരണാവകാശം കരസ്ഥമാക്കിയത്. ചിത്രത്തിൽ പൂജാ ഹെഗ്ഡെയാണ് നായിക. കൂടാതെ നാസർ, പ്രകാശ് രാജ്, കരുണാകരൻ, വിദ്യാ ശങ്കർ, തമിഴ് തുടങ്ങിയവരും പ്രധാനവേഷങ്ങളിൽ എത്തുന്നു. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് സന്തോഷ് നാരായണൻ ആണ്.