ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചനും ജയ ബച്ചനും 47 വര്‍ഷത്തെ അവരുടെ ദാമ്പത്യം പൂര്‍ത്തിയാക്കിയ ദിനമാണിന്ന്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അമിതാഭ് ബച്ചന്‍ തന്റെ വിവാഹത്തിന്റെ രസകരമായ പഴയ കഥ വിവരിച്ചു. ‘ ഇന്നേക്ക് 47 വര്‍ഷങ്ങള്‍… ജൂണ്‍ 3, 1973. സഞ്ജീര്‍ വിജയിക്കുകയാണെങ്കില്‍ ഞങ്ങള്‍ കുറച്ച് സുഹൃത്തുക്കളോടൊപ്പം ലണ്ടനിലേക്ക് പോകാന്‍ തീരുമാനിച്ചു. എന്റെ അച്ഛന്‍ ആരുടെ കൂടെയാണ് പോകുന്നതെന്ന് ചോദിച്ചു. ഞാന്‍ ആരുടെ കൂടെയാണ് പോകുന്നതെന്ന് വ്യക്തമാക്കിയപ്പോള്‍, നിങ്ങള്‍ പോകുന്നതിനുമുമ്പ് അവളെ വിവാഹം കഴിക്കണം എന്നദ്ദേഹം പറഞ്ഞു. അതല്ലെങ്കില്‍ നിങ്ങള്‍ പോകരുത്.. അതിനാല്‍ ഞാന്‍ അനുസരിച്ചു.’ അമിതാഭ് ബച്ചന്‍ വിവാഹദിനത്തിലെ ഒരു കൊളാഷ് പങ്കുവെച്ച് കൊണ്ടാണിത് എഴുതിയത്.
1971 മെയ് മാസത്തില്‍ പുറത്തിറങ്ങിയ ഗഡ്ഡി എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് അമിതാഭ് ബച്ചനും ജയ ബച്ചനും കണ്ടുമുട്ടിയത്. 1973 മെയ് മാസത്തില്‍ സഞ്ജീര്‍ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷം ഇരുവരും വിവാഹിതരായി. ഗഡ്ഡി, അഭിമാന്‍, സഞ്ജീര്‍, മിലി, ഉപഹാര്‍ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ജയ ബച്ചന്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. അമിതാഭ് ബച്ചനെ അവസാനമായി കണ്ടത് 2019 ലെ ക്രൈം ത്രില്ലറായ ബാഡ്‌ലയിലാണ് അഭിനയിച്ചത്. അടുത്തതായി ജുന്ദ്, ചെഹ്രെ, ഗുലാബോ സീതാബോ, ബ്രഹ്മാസ്ത്ര എന്നീ ചിത്രങ്ങളാണ് ബിഗ് ബിയുടേതായി ഇറങ്ങാനുള്ളത്.
ആശംസകള്‍ നേര്‍ന്ന് കൊണ്ട് മകന്‍ അഭിഷേക് ബച്ചന്‍ തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ ബിഗ് ബി, ജയ എന്നിവരുടെ പഴയകാലചിത്രം പങ്കുവെച്ചു. ചിത്രത്തില്‍ അമിതാഭ് ബച്ചനും ജയയും പരസ്പരം കണ്ണുകളിലേക്ക് നോക്കിയിരുക്കുന്ന പ്രണയാതുര കാലം പ്രകടമാണ്. കാണാം. ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഹാപ്പി ആനിവേഴ്‌സറി, മാ, പാ. ലവ് യു.’..എന്നാണ് അഭിഷേക് കുറിച്ചത്.
ബിഗ് ബി, ജയയുടെ മകള്‍ ശ്വേത ബച്ചന്‍ നന്ദയും മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചു. അവര്‍ക്ക് വിവാഹവാര്‍ഷിക ആശംസകള്‍ നേര്‍ന്ന ഈ ചിത്രത്തില്‍ ബിഗ് ബി മനസ്സറിഞ്ഞ് ചിരിക്കുന്നതും ജയ അത് ആസ്വദിക്കുന്നതും കാണാം.