അബു സലീമിന്റെ വെല്ലുവിളി ഏറ്റെടുത്ത് ടൊവിനോ…

നടന്‍ അബു സലീമിന്റെ ചാലഞ്ച് ഏറ്റെടുത്ത് നടന്‍ ടൊവിനോ തോമസ്. ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന താരമാണ് അബു സലിം. അദ്ദേഹത്തിന്റെ ആരോഗ്യപരിപാലനരീതികളും വര്‍ക്ക് ഔട്ടുമെല്ലാം സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ‘ഇതാണ് എന്റെ പുഷ് അപ്പ് സ്റ്റൈല്‍’ എന്ന തലക്കെട്ടോടെയാണ് അബു സലീം തറയില്‍ കമിഴ്ന്നു കിടന്ന് കൈ നിവര്‍ത്തി വെച്ചുള്ള ശ്രമകരമായ പുഷ് അപ്പ് ചെയ്തത്.

വീഡിയോ പോസ്റ്റ് ചെയ്ത അബു സലീം നടന്‍ ഉണ്ണി മുകുന്ദനേയും ടൊവിനോ തോമസിനെയുമാണ് ചാലഞ്ച് ചെയ്തത്. ടൊവിനോ വീഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ഉണ്ണിമുകുന്ദന്‍ വെല്ലുവിളി ഏറ്റെടുക്കുമോ എന്ന് നോക്കിയിരിക്കുകയാണ് ആരാധകര്‍.