അമിതാഭ് ബച്ചന്റെ രസകരമായ ഒരു ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. 3ജി, 4ജി, 5ജി എന്നിവയൊന്നും ഇല്ലാതിരുന്ന തങ്ങളുടെ കുട്ടിക്കാലത്തെ ‘നെറ്റ്‌വര്‍ക്ക്’ എന്തായിരുന്നെന്നാണ് ബച്ചന്‍ ട്വിറ്ററിലൂടെ രസകരമായി കുറിച്ചത്.
‘ഞങ്ങളുടെ കുട്ടിക്കാലത്ത് 3ജി, 4ജി, 5ജി തുടങ്ങിയവയൊന്നും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ഉണ്ടായിരുന്നത് ഗുരുജിയും പിതാജിയും മാതാജിയുമെല്ലാമായിരുന്നു. ഇവരില്‍ നിന്നുള്ള ഒരൊറ്റ അടി മതി ഏത് നെറ്റ്‌വര്‍ക്കുമായി ഞങ്ങള്‍ക്ക് കണക്റ്റ് ചെയ്യാന്‍.’ ഇതായിരുന്നു ബച്ചന്റെ ട്വീറ്റ്. ബച്ചന്റെ 3302ാം ട്വീറ്റായിരുന്നു ഇത്. ട്വീറ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു. ബച്ചന്റെ ട്വീറ്റിന് നിരവധി ലൈക്കുകളും റീട്വീറ്റുകളുമാണ് ലഭിച്ചിരിക്കുന്നത്.