
സീരിയൽ നടൻ ജിഷിന്റെ ആദ്യ വിവാഹം വേർപിരിയാൻ കാരണം താനല്ലെന്ന് തുറന്ന് പറഞ്ഞ് ഭാര്യയും നടിയുമായ ‘അമേയ നായർ’. ജിഷിനും ഭാര്യയും വേർപിരിഞ്ഞതിനു ശേഷമാണ് താൻ ജിഷിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുന്നതെന്നും, എന്നാൽ അവരെ തമ്മിൽ പിരിച്ചുകൊണ്ടാണ് താനവർക്കിടയിലേക്ക് വന്നതെന്നുമാണ് ആളുകൾ കരുതുന്നതെന്നും അമേയ പറഞ്ഞു. കൂടാതെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ജിഷിനുമായുള്ള ബന്ധം ജീവിത കാലം മുഴുവൻ ഉണ്ടാകുമെന്നും അമേയ കൂട്ടിച്ചേർത്തു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
“കുടുംബ വിളക്ക് സീരിയലിൽ എന്റെ കഥാപാത്രം ഒരു വിവാഹിതനുമായി പ്രണയത്തിലാകുകയും പിന്നീട് അയാളുടെ ഭാര്യയിൽ നിന്ന് അയാളെ അകറ്റുകയും ചെയ്യുന്നുണ്ട്. റീൽ കഥാപാത്രത്തെ ഞാൻ യഥാർത്ഥമാക്കിയെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ എനിക്ക് ധാരാളം പരിഹാസങ്ങൾ ലഭിക്കുന്നുണ്ട്. സത്യം പറഞ്ഞാൽ സഹതാപം കൊണ്ടാണ് ഞാൻ ജിഷിനെ പ്രണയിച്ചത്. ജിഷിനും അദ്ദേഹത്തിന്റെ മുൻ ഭാര്യയും സെലിബ്രിറ്റികളാണ്. അത് കൊണ്ട് അവർ വേര്പിരിയുന്നത് രഹസ്യമാക്കി വെച്ചു. അവരുടെ വേർപിരിയലിന് ശേഷം മൂന്ന് വർഷം കഴിഞ്ഞാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. ഇതിനെക്കുറിച്ച് പലർക്കും അറിയില്ല. ആദ്യം ഞങ്ങൾ സുഹൃത്തുക്കളായിരുന്നു. പിന്നെയാണ് പ്രണയത്തിലാകുന്നത്. പക്ഷെ പലരും കരുതുന്നത് അവരെ തമ്മിൽ പിരിച്ചുകൊണ്ടാണ് ഞാനവർക്കിടയിലേക്ക് കടന്നു ചെല്ലുന്നത് എന്നാണ്”.അമേയ പറഞ്ഞു.
“ജിഷിനും ഞാനും ഞങ്ങളുടെ ജീവിതാവസാനം വരെ ഒരുമിച്ച് ജീവിക്കും. ജിഷിന്റെ മകനെ കാണാൻ ഞാൻ അനുവദിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും അസംബന്ധങ്ങൾ പ്രചരിപ്പിച്ചു കണ്ടു. എനിക്ക് രണ്ട് കുട്ടികളുണ്ട്, ഞാൻ അവരെ പലപ്പോഴും സന്ദർശിക്കാറുണ്ട്. അത് കൊണ്ട് ജിഷിനെ മകനെ കാണുന്നതിൽ നിന്ന് എനിക്ക് തടയേണ്ട ആവശ്യമില്ല”. അമേയ കൂട്ടി ചേർത്തു.
ഫ്ളവേഴ്സിലെ “മൂന്നു മണി പൂവ്”, ഏഷ്യാനെറ്റിലെ “കുടുംബ വിളക്ക്” തുടങ്ങിയ പരമ്പരകളിലൂടെ പ്രേക്ഷകർക്കിടയിൽ സുപരിചിതയായ നടിയാണ് ‘അമേയ നായർ’. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ മിനി സ്‌ക്രീനിൽ തന്റേതായൊരിടം നേടിയെടുക്കാൻ അമേയ്ക്ക് സാധിച്ചിട്ടുണ്ട്.