ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ വേര്‍ഷനൊരുങ്ങുന്നു..! നായകനായി അമീര്‍ ഖാന്‍…

','

' ); } ?>

ഹോളിവുഡ് താരം ടോം ഹാങ്ക് അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച പ്രശസ്ത ക്ലാസ്സിക് ചലച്ചിത്രം ഫോറസ്റ്റ് ഗമ്പിന്റെ ഇന്ത്യന്‍ വേര്‍ഷനൊരുങ്ങുന്നു. ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റ് അമീര്‍ ഖാനാണ് ഇന്ത്യന്‍ ഫോറസ്റ്റ് ഗമ്പായെത്തുന്നത്. ചിത്രത്തിന്റെ ആദ്യ ലോഗോ താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘ലാല്‍ സിങ്ങ് ചദ്ധ’ എന്ന പേരിലാണ് ഇന്ത്യന്‍ ഫോറസ്റ്റ് ഗമ്പ് ഒരുങ്ങുന്നത്.

ആദ്യ അനൗണ്‍സ്‌മെന്റ് തൊട്ടേ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കാത്തിരിക്കപ്പെട്ട ചിത്രമാണ് ‘ലാല്‍ സിങ്ങ് ചദ്ധ’. ഒരു ക്ലാസിക് റീമെയ്ക്ക് എന്നതിനപ്പുറത്തേക്ക് ചിത്രത്തില്‍ അണിനിരക്കുന്ന താരസാന്നിധ്യമാണ് അതിനുള്ള പ്രധാന കാരണം. കരീന കപൂര്‍ ഖാന്‍, വിജയ് സേതുപതി, മാനവ് വിജ് എന്നിങ്ങനെ ഒരു വ്യത്യസ്ഥ കാസ്റ്റിനെയാണ് ചിത്രത്തിനായി സംവിധായകന്‍ അദ്വൈത് ചന്ദന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഒക്ടോബര്‍ 20ന്
ഷൂട്ടിങ്ങ് ആരംഭിച്ച ചിത്രം അടുത്ത വര്‍ഷം ക്രിസ്മസ്സ് അവധിക്ക്തിയറ്ററിലെത്തിക്കാനാണ് നിര്‍മ്മാതാക്കളുടെ തീരുമാനം.