ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അമ്പിളി. ചിത്രത്തിലെ ആദ്യ ലിറിക്കല്‍ ഗാനം പുറത്തിറങ്ങി. ‘ആരാധികേ’ എന്ന ഗാനം സൂരജ് സന്തോഷും മധുവന്തി നാരായണും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ചിത്രത്തില്‍ പുതുമുഖമായ തന്‍വി റാം ആണ് നായിക.
ചിത്രത്തില്‍ നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീമും അഭിനയിക്കുന്നുണ്ട്. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍, മുഹമ്മദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലുമാണ് ചിത്രീകരണം. ഇ4 എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍, മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരധി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.