ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ പ്രശംസിച്ച് നടി അമല പോള്‍. ‘എറെ ആരോഗ്യകരവും പ്രതീക്ഷ നല്‍കുന്നതും അനിവാര്യമായ മാറ്റമാണിത്. ഇതത്ര എളുപ്പമുള്ള ജോലിയല്ല, ഇതുപോലുള്ള തീരുമാനങ്ങള്‍ക്ക് ചങ്കൂറ്റം വേണം. സമാധാനമുള്ള ദിവസങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു’ എന്നാണ് അമല പോള്‍ ട്വീറ്റ് ചെയ്തത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ട്വീറ്റ് പങ്കുവച്ചാണ് അമലയുടെ പ്രതികരണം.
കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവികള്‍ എടുത്ത് മാറ്റിയതോടെ സംസ്ഥാനം നിലനിര്‍ത്തി വന്നിരുന്ന പ്രത്യേക അധികാരങ്ങളാണ് ഇല്ലാതാവുന്നത്. ജമ്മുകശ്മീര്‍ എന്ന സംസ്ഥാനം ജമ്മുകശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായാണ് മാറ്റിയത്.