എന്തുകൊണ്ടാണ് സിനിമ ഷൂട്ടിങ് അനുവദിക്കാത്തത്…ഞങ്ങൾ എങ്ങനെ ഭക്ഷണം കഴിക്കും? അല്‍ഫോന്‍സ് പുത്രന്‍

സിനിമ ഷൂട്ടിങ് അനുവദിക്കാത്തതിനെതിരെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തിവെച്ചതിനാല്‍ സിനിമ തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്. പാലും ഭക്ഷണവും വില്‍ക്കുന്നവരെ ജോലി ചെയ്യുവാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സിനിമാക്കാരെ ജോലി ചെയ്യുവാന്‍ അനുവദിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. സിനിമ തിയേറ്ററുകളിലെ പോലെയല്ല സിനിമാ ഷൂട്ടിംഗ് നടക്കുന്നത് . ഒരു ക്ലോസ് അപ്പ് അല്ലെങ്കില്‍ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതില്‍ കൂടുതലോ നില്‍ക്കണം. അതുക്കൊണ്ട് ഷൂട്ടിങ് അനുവദിക്കാത്തതിന് പിന്നിലെ യുക്തിയെന്താണെന്നും, ഒരു പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ഫോണ്‍സ് പുത്രന്റെ പോസ്റ്റ്

എന്തുകൊണ്ടാണ് സിനിമ ഷൂട്ടിങ് അനുവദിക്കാത്തത്? പാലും ഭക്ഷണവും വില്‍ക്കുന്നവരെ ജോലി ചെയ്യുവാന്‍ അനുവദിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടാണ് സിനിമാക്കാരെ ജോലി ചെയ്യുവാന്‍ അനുവദിക്കാത്തത്? ഞങ്ങള്‍ എങ്ങനെ ഭക്ഷണം കഴിക്കും? ഞങ്ങള്‍ എങ്ങനെ പാല്‍ വാങ്ങും? നമ്മുടെ കുട്ടികളെ എങ്ങനെ പഠിപ്പിക്കും? ഞങ്ങളുടെ കുട്ടികള്‍ക്കായി എങ്ങനെ ഒരു പെന്‍സില്‍ ബോക്‌സ് വാങ്ങും?ഞങ്ങള്‍ എങ്ങനെ പണം സമ്പാദിക്കും? സിനിമാ തിയേറ്ററുകളിലെന്നപോലെ സിനിമാ ഷൂട്ടിംഗ് നടക്കില്ല. ഒരു ക്ലോസ് അപ്പ് അല്ലെങ്കില്‍ വൈഡ് ഷോട്ട് ഷൂട്ട് ചെയ്യേണ്ടിവന്നാലും രണ്ട് മീറ്ററോ അതില്‍ കൂടുതലോ നില്‍ക്കണം. ഇവിടെ എന്ത് യുക്തിയാണ് നിങ്ങള്‍ പറയുന്നത്? ദയവായി ചിന്തിച്ച് എന്നോട് ഒരു പരിഹാരം പറയുക. നന്ദി-

നേരം,പ്രേമം എന്നീ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍.നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച മലയാള ചലച്ചിത്രമാണ് പ്രേമം. അന്‍വര്‍ റഷീദ് നിര്‍മ്മിച്ച ഈ ചിത്രത്തില്‍ അനുപമ പരമേശ്വരന്‍, സായി പല്ലവി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണു നായികമാര്‍. മണിയന്‍പിള്ള രാജു, രഞ്ജി പണിക്കര്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2015 മെയ് 29 നു തിയറ്ററുകളിലെത്തിയ ഈ ചിത്രം മികച്ച പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി.പ്രദര്‍ശനത്തിനെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ 2015ല്‍ പുറത്തിറങ്ങിയതില്‍ ഏറ്റവും വലിയ വിജയചിത്രമായി പ്രേമം മാറി.