“ചിത്രം ഫ്രഞ്ച് ത്രില്ലർ ലാ ഫെമ്മെ നികിറ്റയുടെ ഈച്ച കോപ്പി”; ആലിയ ഭട്ടിന്റെ ‘ആൽഫ’ക്ക് വിമർശനം

','

' ); } ?>

ആലിയ ഭട്ടിന്റെ ഏറ്റവും പുതിയ ചിത്രം ‘ആൽഫ’യുടെ ടീസറിന് വിമർശനം. ചിത്രം ഫ്രഞ്ച് ത്രില്ലറായ ലാ ഫെമ്മെ നികിറ്റ സിനിമയുടെ കോപ്പിയാണെന്നാണ് സോഷ്യൽമീഡിയയിലെ കണ്ടെത്തൽ. 1990ൽ റിലീസ് ചെയ്ത്‌ സിനിമയുടെ ആദ്യ രംഗം അതേപടി പകർത്തിയിരിക്കുന്നതാണ് ടീസറിൽ കാണുന്നതെന്നാണ് വിമർശകരുടെ വാദം.

എന്നാൽ ചെറിയൊരു രംഗം വച്ച് സിനിമയെ മുഴുവനായി വിമർശിക്കരുതെന്ന് ആലിയ ആരാധകർ പറയുന്നു. സിനിമ ഇറങ്ങുമ്പോൾ ഈ തെറ്റിദ്ധാരണ മാറുമെന്നാണ് ഇവർ പറയുന്നത്.

യഷ് രാജ് ഫിലിംസാണ് ആൽഫ’ ഒരുക്കുന്നത്. ബോബി ഡിയോൾ, ശർവാരി എന്നിവരാണ് ‘ആൽഫ’യിൽ പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ മെൻ സീരിസിന്റെ സംവിധായകനാണ് ശിവ. സൽമാൻ ഖാൻ, ഷാറുഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയേക്കും.

പഠാൻ, ടൈഗർ 3, വാർ 2 എന്നിവയാണ് യഷ് രാജ് ഫിലിംസ് യൂണിവേഴ്സിൽ റിലീസ് ചെയ്ത‌ സിനിമകൾ.