അഖില്‍ സത്യന്‍- ഫഹദ് ഫാസില്‍ ചിത്രത്തിന് തുടക്കം

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ സംവിധായകനായി അരങ്ങേറുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ തുടങ്ങി. ഫഹദ് ഫാസിലാണ് ഈ ചിത്രത്തില്‍ നായകനാകുന്നത്. പുതുമുഖം അഞ്ജന ജയപ്രകാശനാണ് നായിക. വിനീത്, വിജി വെങ്കടേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അഖിലിന്റെ സഹോദരന്‍ ആദ്യമായി സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ തിയറ്ററുകളിലെത്താന്‍ ഒരുങ്ങവെയാണ് അഖിലിന്റെ ചിത്രവും തുടക്കം കുറിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖങ്ങളും വേഷമിടുന്നുണ്ട്. മുംബൈയും ഗോവയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. തിരക്കഥയും എഡിറ്റിംഗും അഖില്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നു. ജസ്റ്റിന്‍ പ്രഭാകര്‍ സംഗീതവും ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും നിര്‍വഹിക്കും.