
ചാനൽ പരിപാടിയിലെ പങ്കാളിത്തത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നേരിടുന്ന കടുത്ത വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി സംവിധായകനും ബിഗ് ബോസ് വിജയിയുമായ അഖിൽ മാരാർ. തനിക്കെതിരെ ഉയരുന്ന സൈബർ ആക്രമണങ്ങൾ പൂർണ്ണമായും ആസ്വദിക്കുകയാണെന്നും, ബിഗ് ബോസ് കിരീടവും 50 ലക്ഷം രൂപയും കാറും നേടിയപ്പോൾ പോലും ഇത്രയും സന്തോഷം തോന്നിയിട്ടില്ലെന്നും അഖിൽ മാരാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.
വിവിധ രാഷ്ട്രീയ-സാമൂഹിക ധാരകളിലുള്ളവരെല്ലാം ഒരുമിച്ച് തനിക്കെതിരെ തിരിയുന്നത് തൻ്റെ വളർച്ചയുടെ സൂചനയായാണ് കാണുന്നതെന്ന് അഖിൽ അവകാശപ്പെട്ടു. നേതാക്കളെ കൃത്യമായി ചോദ്യംചെയ്യാൻ ധൈര്യം കാണിച്ചതാണ് ഈ എതിർപ്പുകൾക്ക് കാരണം. കേരളം മുഴുവൻ എതിർക്കുന്ന തലത്തിലേക്ക് താൻ വളർന്നതിൽ ആത്മവിശ്വാസം വർദ്ധിച്ചതായും, തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ പൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ അഖിലിന്റെ പ്രതികരണത്തിന് പിന്നാലെ കൂടുതൽ രൂക്ഷമായ ട്രോളുകളും വിമർശനങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചാനൽ പരിപാടിയിൽ സംഭവിച്ച തിരിച്ചടി മറച്ചുവെക്കാനുള്ള വ്യാജ പ്രകടനമാണിതെന്നും, പണത്തിന്റെ അഹങ്കാരത്തിൽ മറ്റുള്ളവരെ താഴ്ത്തിക്കെട്ടിയതിന് ലഭിച്ച മറുപടിയാണിതെന്നും നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. തിരിച്ചടിയുടെ വിഷമം മറയ്ക്കാനാണ് അഖിൽ സന്തോഷം അഭിനയിക്കുന്നതെന്ന രീതിയിലുള്ള നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്.
പിന്നാലെ കമന്റുമായി നിരവധി പേരാണ് എത്തുന്നത്. ”ആ കണ്ണീര്‍ തുടച്ചിട്ട് പറ ചേട്ടാ, ഇത് വരെ കരഞ്ഞു തീര്‍ന്നില്ലേ, അലിന്‍ ജോസ് പെരേരയുടെ വിചാരം അവന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നാണ്. അവനെ ജനങ്ങള്‍ കോമാളിയാക്കുന്നത് അവന്‍ അറിയുന്നില്ല. കാരണം അവന് ഓരോ വീഡിയോക്കും പൈസ കിട്ടുന്നുണ്ട്. അതു പോലെയാണ് നീയും. നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഒരുമിച്ചു നിന്നൂടെ, പോയി ഇരന്നു മേടിച്ചതല്ലേ എന്തൊക്കെ വിവരക്കേടടോ അവിടെ പറഞ്ഞത് എന്നിട്ട് ഇപ്പോള്‍ വന്നു കരയുന്നു, മാരാറേ, നല്ല വിഷമം ഉണ്ടല്ലേ? എന്ത് ചെയ്തിട്ടും മുഖത്തെ ആ ചമ്മല്‍ മാറുന്നില്ലല്ലോ? ചോദിച്ചു വാങ്ങിയതല്ലേ? ഇനി എയറില്‍ നിന്നിറങ്ങാന്‍ കുറേ കാലം എടുക്കും’ എന്നാണ് ചില കമന്റുകള്‍.
”ചേട്ടാ കൂടുതല്‍ ഒന്നും മിണ്ടാണ്ടിരിക്കുന്നതാണ് നല്ലത് ഇപ്പോള്‍ തന്നെ അളിഞ്ഞിരിക്കുന്ന അളിഞ്ഞേഷ് കുമാര്‍ ആയി മാറി. ചത്തതുപോലെ നടന്നാല്‍ മതി രണ്ടുദിവസം കഴിയുമ്പോള്‍ എല്ലാം ശരിയാകും. നാട്ടില്‍ പേപ്പട്ടി ഇറങ്ങിയാല്‍ എല്ലാരും ഓടിച്ചിട്ട് തല്ലുമ്പോള്‍ ഞാന്‍ വലിയ സംഭവം ആണെന്ന് പേപ്പട്ടി വിചാരിച്ചാല്‍ എങ്ങനിരിക്കും? അതാണ് ഇപ്പൊ നിന്റെ അവസ്ഥ. കൊല്ലം ശങ്കേഴ്‌സില്‍ നല്ല സൈക്യാര്‍ട്ടിസ്റ്റ് ഉണ്ട്. പോയി കാണൂ, മറ്റുള്ളവരെ താഴ്ത്തികെട്ടാനാണ് നിന്റെ ഈ കാശ് ന്റെ അഹംഭാവം പറച്ചില്‍. അതാണ് കൂടുതല്‍ പേര്‍ക്കും നിന്നെ ഇഷ്ടമല്ലാത്തത്” എന്നും ചിലര്‍ കമന്റ് ചെയ്യുന്നു.