‘തീ തുടികളുയരെ’ ആകാശഗംഗ 2 വിലെ ഗാനം കാണാം..

','

' ); } ?>

വിനയന്‍ ഒരുക്കുന്ന ആകാശഗംഗ 2 വിലെ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം രമ്യാ കൃഷ്ണന്റെ നൃത്തച്ചുവടുകളോടുകൂടിയ വീഡിയോ ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഗായിക സിത്താരയാണ്.

‘തീ തുടികളുയരെ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ബിജിപാലാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആകാശഗംഗ 2 എത്തുന്നത്. വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 1 ന് തിയേറ്ററുകളിലെത്തും. വിനയന്റെ മകന്‍ വിഷ്ണു വിനയ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ആദ്യ സിനിമയിലെ നായകന്‍ റിയാസും ആകാശഗംഗ 2 വില്‍ അഭിനയിക്കുന്നുണ്ട്. കൂടാതെ ശ്രീനാഥ് ഭാസി, വീണ നായര്‍, ധര്‍മ്മജന്‍, സലീംകുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, വിഷ്ണു ഗോവിന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.