സംവിധായകന്‍ വിനയന്റെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ആകാശം ഗംഗ രണ്ടാം ഭാഗവുമായെത്തുമ്പോള്‍ ഗംഭീര റിലീസ് തന്നെയാണ് നാളെ ചിത്രത്തിന് ലഭിക്കാന്‍ പോകുന്നത്. കേരളത്തില്‍ മാത്രമായി 160ാളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ പോകുന്നത്. ഇതിന് പുറമെ ബംഗളൂരുവില്‍ 25 സ്‌ക്രീനുകളുമുണ്ട്. കേരളത്തിലും ബംഗളൂരുവിലും മാത്രമാണ് വെള്ളിയാഴ്ചത്തെ റിലീസ്. സ്‌ക്രീനുകളും ചെന്നൈ, മുംബൈ, ദില്ലി തുടങ്ങി മറ്റ് ഇന്ത്യന്‍ നഗരങ്ങളിലും ജിസിസിയിലും ചിത്രം അടുത്ത ആഴ്ചയാവും തീയേറ്ററുകളിലെത്തുക. ആകാശഗംഗ ആദ്യഭാഗം പോലെ തന്നെ ഹൊററും കോമഡിയും ഒരുപോലെ ആസ്വാദ്യകരമായ രീതിയില്‍ അവതരിപ്പിക്കുന്ന ട്രീറ്റ്മെന്റാണ് രണ്ടാം ഭാഗത്തിലും ഉള്ളത്. പക്ഷേ ശബ്ദസംവിധാനത്തിലും ഹൊററിന്റെ ദൃശ്യാവിഷ്‌കരണത്തിലുമൊക്കെ ചിത്രം പ്രേക്ഷകന് ഒരു പുത്തന്‍ അനുഭവം നല്‍കുമെന്ന് സംവിധായകന്‍ വിനയന്‍ പറയുന്നു. ”നൂറ് ശതമാനം എന്റര്‍ടെയ്നറായ ഒരു ഹൊറര്‍ കോമഡി ഫിലിമായി ഈ ചിത്രത്തെ കണ്ട്, വിലയിരുത്തണമെന്ന് പ്രിയ സുഹൃത്തുക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും തീയേറ്ററില്‍ പോയി സിനിമ കാണുമെന്നും വിനയന് തന്നിരുന്ന സപ്പോര്‍ട്ടും സ്നേഹവും തുടര്‍ന്നും തരുമെന്നും പ്രതീക്ഷിച്ചിക്കുന്നു”, വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
1999ലാണ് വിനയന്റെ കരിയറിലെ പ്രധാന സിനിമകളിലൊന്നായ ആകാശഗംഗയുടെ ആദ്യഭാഗം പുറത്തിറങ്ങിയത്. ഹൊറര്‍ കോമഡി വിഭാഗത്തില്‍ പെട്ട ചിത്രം തീയേറ്ററുകളില്‍ വലിയ സാമ്പത്തികവിജയം നേടിയിരുന്നു. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന് രണ്ടാംഭാഗം വരുമ്പോള്‍, ആദ്യഭാഗം ചിത്രീകരിച്ച വെള്ളിനേഴി ഒളപ്പമണ്ണ മന തന്നെയായിരുന്നു പ്രധാന ലൊക്കേഷനായി തിരഞ്ഞെടുത്തത്. പുതുമുഖം ആരതിയാണ് നായിക. രമ്യ കൃഷ്ണന്‍, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഖദ, ഇടവേള ബാബു, റിയാസ് തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.