മലയാളി പ്രേക്ഷകരെ എന്നും ആവേശത്തിലാഴ്ത്തിയ ഹൊറര്‍ ത്രില്ലര്‍ ആകാശ ഗംഗയുടെ രണ്ടാം ഭാഗവുമായി സംവിധായകന്‍ വിനയന്‍ തിരിച്ചെത്തുമ്പോള്‍ ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലര്‍ യൂട്യൂബില്‍ തരംഗമായിരിക്കുകയാണ്. നേരത്തെ യൂട്യൂബ് ട്രെന്‍ഡിങ്ങ് ലിസ്റ്റില്‍ ഒന്നാമതെത്തിയ ട്രെയ്‌ലര്‍ ഇപ്പോള്‍ 6ാം സ്ഥാനത്താണ്. വിനയന്‍ തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് പ്രകാശ് കുട്ടിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിഷ്ണു വിനയ്, രമ്യ കൃഷ്ണന്‍, വീണ നായര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സലീം കുമാര്‍ എന്നിവരടങ്ങിയ വ്യത്യസ്ഥ താരനിരയുടെ സാന്നിധ്യവും ചിത്രത്തിന് ശ്രദ്ധ നല്‍കുന്നുണ്ട്. ആദ്യ ചിത്രത്തിന്റെ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് രണ്ടാം ചിത്രമൊരുക്കിയിരിക്കുന്നത് എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. ഏകദേശം ഒമ്പത് ലക്ഷത്തോളം പേര്‍ ഇതിനോടകം ട്രെയ്‌ലര്‍ യൂട്യൂബില്‍ കണ്ട് കഴിഞ്ഞു.