‘ദളപതിയുടെ പ്രസംഗം കേള്‍ക്കാന്‍ കാത്തിരിക്കുന്നു’ ; അജു വര്‍ഗീസ്

','

' ); } ?>

നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ നടന്‍ വിജയിയെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തത് വലിയ വാര്‍ത്തയായിരുന്നു. സിനിമക്ക് അകത്തും പുറത്തും കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചതിനുള്ള പകപോക്കലാണ് ഈ റെയ്ഡ് എന്ന് വലിയ രീതിയില്‍ ആക്ഷേപം ഉയരുന്നുണ്ട്.

കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍നിന്നും താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. നിരവധി താരങ്ങളും വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം മാസ്റ്ററിന്റെ ഓഡിയോ ലോഞ്ചില്‍ വിജയ് നടത്തുവാന്‍ പോകുന്ന പ്രസംഗത്തിനുമായി താന്‍ കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം വ്യക്തമാക്കിയത്.