ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന് ലാല്‍ ഒരുക്കുന്ന ചിത്രമാണ് ‘എ ആര് എം’. യുജിഎം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രയിംസ് എന്നീ ബാനറുകളില്‍ ഡോ.സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം 60 കോടി മുതല്‍ മുടക്കില്‍ 3Dയിലാണ് ഒരുങ്ങുന്നത്. ടോവിനോ ആദ്യമായി ട്രിപ്പിള്‍ റോളില്‍ എത്തുന്ന എ ആര് എം മലയാള സിനിമയില്‍ നിന്നുള്ള ആദ്യ ഗ്ലോബല്‍ റിലീസായിരിക്കും. മണിയന്, അജയന്, കുഞ്ഞികേളു എന്നീ വ്യത്യസ്തമായ മൂന്ന് കഥാപാത്രങ്ങളെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ ആണ് ചിത്രത്തിന്റെ കഥ പറയുന്നത്.
ആദ്യ അപ്ഡേറ്റുകള് മുതല്‍ പാന്‍ ഇന്ത്യാ ലെവലില്‍ വന്‍ ശ്രദ്ധയാണ് ചിത്രത്തിനു ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ ടോവിനോയുടെ പിറന്നാളിനു മുന്നോടിയായി കള്ളന് മണിയന് എന്ന കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.’ ചോതിക്കാവിലെ കള്ളന് ‘ മണിയനെ അനാവരണം ചെയ്യുന്നു എന്നാണ് പങ്ക് വച്ച ക്യാരക്റ്റര്‍ പോസ്റ്ററിനോപ്ലം അണിയറക്കാര്‍ കുറിച്ചത്.
കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാര്‍. ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്, അജു വര്‍ഗ്ഗീസ്, ശിവജിത്ത് പത്മനാഭന്, റോഹിണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് തമിഴിലെ ഹിറ്റ് മ്യൂസിക് ഡയറക്ടര്‍ ദിപു നൈനാന് തോമസാണ്. കോ പ്രൊഡ്യൂസര്‍ – ജിജോ കവനാല്‍, ശ്രീജിത്ത് രാമചന്ദ്രന്, പ്രിന്‍സ് പോള്‍; എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ഡോക്ടര്‍ വിനീത് എം ബി; ഛായാഗ്രഹണം – ജോമോന് ടി ജോണ്‍; പ്രൊജക്റ്റ് ഡിസൈനര്‍ – ബാദുഷ ഐന്‍ എം; പ്രൊഡക്ഷന്‍ ഡിസൈനര്‍ – ഗോകുല്‍ ദാസ്; പ്രൊഡക്ഷന്‍ കണ്ട്രോളര് – പ്രിന്‍സ് റാഫെല്‍; കോസ്റ്റും ഡിസൈനര്‍ – പ്രവീണ്‍ വര്‍മ്മ; മേക്കപ്പ് – റോണെക്സ് സേവിയര്‍; എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്; സ്റ്റീരിയോസ്കോപിക് 3ഉ കണ്വര്ഷന് – റെയ്സ് 3ഉ; കളറിസ്റ്റ് – ഗ്ലെന്‍ കാസ്റ്റിന്‍ഹോ; സ്റ്റണ്ട്സ് – വിക്രം മോര്, ഫിനിക്സ് പ്രഭു; പി ആര് ആന്‍ഡ് മാര്‍ക്കറ്റിങ് ഹെഡ് – വൈശാഖ് സി വടക്കേവീട്; മാര്‍ക്കറ്റിങ് ഡിസൈന്‍ – പപ്പറ്റ് മീഡിയ; വാര്‍ത്താ പ്രചരണം – ജിനു അനില്‍കുമാര്‍, പി.ശിവപ്രസാദ്; സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം; ഡിസൈന്‍: യെല്ലോടൂത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.