കര്‍ഷക സമരത്തിന് പിന്തുണയുമായി നടന്‍ കാര്‍ത്തി

കര്‍ഷക സമരത്തിന് പിന്തുണയുമായി തമിഴ് നടല്‍ കാര്‍ത്തി. നമ്മുടെ കര്‍ഷകരെ മറക്കരുത് എന്ന തലക്കെട്ടോടെ ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് കാര്‍ത്തി കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത്.ദിവസേന നമുക്ക് ഭക്ഷണം നല്‍കുന്നവര്‍ റോഡില്‍ പ്രതിഷേധത്തിലാണെന്നും, അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ പരിഗണിച്ച് നടപടിയെടുക്കണമെന്നും കാര്‍ത്തി ആവശ്യപ്പെട്ടു.

ജലദൗരര്‍ഭല്യതയും പ്രകൃതി ദുരന്തങ്ങളും കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. അവരുടെ ഉത്പന്നങ്ങള്‍ക്ക് മതിയായ പ്രതിഫലം ലഭിക്കുന്നില്ല. പുതിയ കാര്‍ഷി നിയമങ്ങള്‍ അവരുടെ ജീവിതത്തെ കൂടുതല്‍ ബാധിക്കുമെന്ന് അവര്‍ വിശ്വസിക്കുന്നു. കോര്‍പ്പറേറ്റുകളാണ് പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കളെന്നും അവര്‍ കരുതുന്നു. അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും, വേണ്ട നടപടി സ്വീകരിക്കാനും അധികാരികളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്’, കാര്‍ത്തി കുറിച്ചു.