നയന്‍സിന്റെ പുതിയ മേയ്ക്ക്ഓവര്‍ വൈറലാകുന്നു,’ഐറ’ യിലെ ഗാനം കാണാം..

നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ‘ഐറ’ യിലെ നയന്‍സിന്റെ പുതിയ മേയ്ക്ക് ഓവര്‍ വൈറലാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയിലാണ് നയന്‍താരയുടെ പുതിയ ലുക്ക് ചര്‍ച്ചയാകുന്നത്. വ്യത്യസ്ത ഗെറ്റപ്പിലാണ് നയന്‍സ് ചിത്രത്തിലെത്തുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്.

സര്‍ജുന്‍ കെ.എം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നയന്‍താരയ്ക്ക് പുറമെ കലൈയരശന്‍, യോഗി ബാബു എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മലയാളി താരം കുളപ്പുള്ളി ലീല ശ്രദ്ധേയമായ കഥാപാത്രമായി ചിത്രത്തിലുണ്ട്.