പ്രണയ ചുംബനത്തിനു സാക്ഷിയായി ദുൽഖർ; അഹാന-നിമിഷ് രവി വിവാഹ ചിത്രങ്ങൾ

','

' ); } ?>

അഭ്യൂഹങ്ങൾക്കും, ചർച്ചകൾക്കുമൊടുവിൽ വിവാഹചിത്രങ്ങൾ പങ്കുവെച്ച് നടി അഹാന കൃഷ്ണ. സെപ്റ്റംബർ 13-നായിരുന്നു വിവാഹച്ചടങ്ങുകൾ. കോവളം താജ് ഗ്രീൻ കോവ് റിസോർട്ടിൽ വെച്ചുനടന്ന ചടങ്ങിന്റെ ചിത്രങ്ങളും ചൊവ്വാഴ്ചയാണ് അഹാന പങ്കുവെച്ചത്. പ്രമുഖ സൗത്ത് ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ നിമിഷ് രവിയാണ് വരൻ. ചിത്രങ്ങൾക്കൊപ്പം വൈകാരികമായ കുറിപ്പും അഹാന പങ്കുവെച്ചിരുന്നു.

’20-ൽ കണ്ടുമുട്ടി, 30-ൽ വിവാഹിതരായി. എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, ഇപ്പോൾ ഭർത്താവ്’ എന്നാണ് നിമിഷിനെക്കുറിച്ച് അഹാന കുറിച്ചത്. നടിയുടെ ആദ്യ ചിത്രമായ ‘ഞാൻ സ്റ്റീവ് ലോപ്സി’ൽ അസിസ്റ്റന്റ് ക്യാമറാമാൻ ആയിരുന്നു നിമിഷ് രവി. പിന്നീട് അഹാന നായികയായ ടൊവിനോ ചിത്രം ‘ലൂക്ക’യുടെയും ക്യാമറാമാൻ നിമിഷ് ആയിരുന്നു.

’20-ൽ കണ്ടുമുട്ടി, 30-ൽ വിവാഹിതരായി. എന്റെ ബെസ്റ്റ് ഫ്രണ്ട്, ബോയ് ഫ്രണ്ട്, പങ്കാളി, സോൾമേറ്റ്, കംഫർട്ട് പില്ലോ, കപ് കേക്ക്, ഇപ്പോൾ ഭർത്താവ്. നിനക്കൊപ്പമായിരിക്കുമ്പോൾ എന്റെ ഹൃദയം പതിയെ, ശാന്തമായി, ശരിയായി സ്പന്ദിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രായമാവണം, നമ്മുടെ മാത്രമായൊരു ലോകം കെട്ടിപ്പടുക്കണം. ജീവിതകാലം മുഴുവൻ ഒരു ടീമായി മുന്നോട്ടുപോണം’, അഹാന കുറിച്ചു.

തൂവെള്ള വിവാഹ വസ്ത്രത്തിലുള്ള ചിത്രങ്ങളും താലി ചാർത്തുന്നതും മോതിരം അണിയിക്കുന്നതുമടക്കം ഇരുപതോളം സ്ലൈഡുകളായാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നടൻ ദുൽഖർ സൽമാൻ, സംഗീത സംവിധായകൻ ജേക്‌സ് ബിജോയ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. വിവാഹ വേദിയിൽ വെച്ച് ദുൽഖറിന്റെ സാന്നിധ്യത്തിൽ വധൂവരന്മാർ ചുംബിക്കുന്ന ചിത്രവും ശ്രദ്ധേയമായിട്ടുണ്ട്. നടി കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും മകളാണ് അഹാന.

വിവാഹത്തിന്റെ റിസപ്ഷൻ ചൊവ്വാഴ്ച വൈകിട്ട് ആറര മുതൽ തിരുവനന്തപുരം ക്ലബ്ബിലെ സുബ്രഹ്‌മണ്യം ഹാളിൽ നടക്കും. കോവളത്തെ റിസോർട്ട്, ഇവന്റ് പ്ലാനർമാർ, ഫോട്ടോഗ്രാഫർമാർ, വസ്ത്രങ്ങൾ ഡിസൈൻ ചെയ്തവർ തുടങ്ങി വിവാഹം മനോഹരമാക്കാൻ കൂടെനിന്ന മുഴുവൻ ടീമിനും അഹാന നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *